കൊല്ലം: അറ്റന്‍ഡന്‍സ് എഴുതിയിരുന്ന കടലാസ് വലിച്ചുകീറിയെന്ന് പറഞ്ഞ് ഭിന്നശേഷിയുളള വിദ്യാര്‍ഥിയെ അധ്യാപിക ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി. കൊല്ലം ആയൂര്‍ ജവഹര്‍ സ്‌കൂളിലെ ഓട്ടിസം സെന്ററില്‍ വച്ചാണ് അധ്യാപിക മര്‍ദ്ദിച്ചത്. ചടയമംഗലം പൊലീസിലും ചൈല്‍ഡ് ലൈനിലും കുട്ടിയുടെ ബന്ധുക്കള്‍ പരാതി നല്‍കി.
ആയൂര്‍ ജവഹര്‍ സ്‌കൂളിലെ ഷീജ എന്ന അധ്യാപികയാണ് മര്‍ദ്ദിച്ചതെന്നാണ് പരാതി. ഭിന്നശേഷിക്കാരനായ 13 വയസുള്ള വിദ്യാര്‍ത്ഥി ക്ലാസ് കഴിഞ്ഞ പോകുന്ന വഴിക്ക് അറ്റന്‍ഡന്‍സ് എഴുതിരുന്ന പേപ്പര്‍ വലിച്ച് കീറി.തുടര്‍ന്ന് അധ്യാപിക സ്റ്റീല്‍ സ്‌കെയില്‍ കൊണ്ട് കുട്ടിയുടെ ഇരു കൈകളിലും അടിച്ചു. മാതാവിന്റെ മുന്നില്‍ വച്ചായിരുന്നു അധ്യാപിക കുട്ടിയെ അടിച്ചത്.
സ്‌കൂള്‍ അധികൃതരെയും ബി.ആര്‍.സി അധികൃതരെയും കുട്ടിയുടെ മാതാവ് വിഷയം അറിയിച്ചതിന് പിന്നാലെ ചടയമംഗലം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി. ചടയമംഗലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.















