അങ്കമാലി:കോടതിയില്‍ ഹാജരാക്കാന്‍ എത്തിച്ച പ്രതി പൊലീസിനെ വെട്ടിച്ച് കടന്നു. അസം സ്വദേശി രൂഹുല്‍ അമീന്‍ (28) ആണ് ഓടി രക്ഷപ്പെട്ടത്.
ആലുവ മുട്ടത്തുളള ഐടി സ്ഥാപനത്തില്‍ നിന്നു നിര്‍മാണ സാമഗ്രികള്‍ മോഷ്ടിച്ച കേസിലെ പ്രതിയാണ് രൂഹുല്‍ അമീന്‍.ആലുവ മജിസ്‌ട്രേറ്റ് അവധിയായിരുന്നതിനാല്‍ പ്രതിയെ അങ്കമാലി കോടതിയില്‍ ഹാജരാക്കാന്‍ എത്തിക്കുകയായിരുന്നു.
പ്രതിയെ കൈവിലങ്ങുകള്‍ അണിയിച്ചിരുന്നില്ല.കോടതിക്ക് മുന്നില്‍ ജീപ്പ് നിര്‍ത്തിയ ഉടനെ പ്രതി ഇറങ്ങി ഓടുകയായിരുന്നു. പൊലീസ് പിന്നാലെ ഓടിയെങ്കിലും പ്രതിയെ പിടികൂടാനായില്ല.സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് പറഞ്ഞു.
















