കോട്ടയം: തന്നെ ജോണ്‍ ബ്രിട്ടാസ് എംപി മുന്ന എന്ന് വിളിച്ചുവെന്നും എമ്പുരാനിലെ മുന്ന ആരാണെന്ന് തനിക്ക് അറിയില്ലെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി കഴിഞ്ഞ ദിവസം കോട്ടയത്ത് മനോരമയുടെ അവാര്‍ഡ് ദാനച്ചടങ്ങില്‍ പ്രസംഗിച്ചിരുന്നു. അതിനോട് സമൂഹമാധ്യമങ്ങളിളും യുട്യൂബ് ചാനലുകളിലും ശക്തമായ പ്രതികരണങ്ങളാണ് ഉയരുന്നത്.
ആരാണ് എമ്പുരാനിലെ മുന്ന?
എമ്പുരാനിലെ മുന്ന എന്ന കഥാപാത്രം ഒരു ഒറ്റുകാരനായ യുവാവാണ്. 2002-ൽ, ഗോധ്ര ട്രെയിൻ കത്തിച്ചതിനെത്തുടർന്ന് ഗുജറാത്തിൽ പൊട്ടിപ്പുറപ്പെട്ട ഹിന്ദു – മുസ്ലീം ലഹളയ്‌ക്കിടയില്‍ സായിദ് മസൂദും കുടുംബവും ഒരു വലിയ രാജകുടുംബത്തിന്റെ തലപ്പത്തുള്ള സുഭദ്ര ബെന്നിന്റെ വീട്ടില്‍ അഭയം തേടുന്നു. ഈ കുടുംബത്തിന്റെ സുരക്ഷ സുഭദ്രബെന്‍ അനന്തരവനായ മുന്നയെ ഏൽപ്പിക്കുന്നു. മുസ്ലീങ്ങളോട് കടുത്ത വിദ്വേഷം പുലർത്തുന്ന മുന്ന, ഹിന്ദു സംഘടന നേതാവായ മൂത്ത സഹോദരൻ ബൽരാജ് പട്ടേലിന് സയ്യിദ് മസൂദിനെ ഒറ്റിക്കൊടുത്ത് അയാളുടെ കുടുംബത്തെ കൂട്ടക്കൊല ചെയ്യിക്കുകയാണ്. സുരേഷ് ഗോപിയെ ജോണ്‍ ബ്രിട്ടാസ് മുന്ന എന്ന് വിളിച്ചത് അത്യന്തം ക്രൂരമാണ്. ഒറ്റുകാരനായ ഹൈന്ദവ നേതാവ് എന്ന നിലയ്‌ക്കാണ് സുരേഷ് ഗോപിയെ ജോണ്‍ ബ്രിട്ടാസ് മുന്ന എന്ന് വിളിച്ചത്.
അപ്പോള്‍ ബ്രിട്ടാസ് ആരാണ്?
മാതാ അമൃതാനന്ദമയീദേവിയ്‌ക്കെതിരെ ആക്ഷേപമുന്നയിച്ച് ശിഷ്യയായ ഒരു വിദേശവനിത കൊല്ലത്തെ വള്ളിക്കാവിലെ ആശ്രമത്തില്‍ നിന്നും പുറത്തുപോകുന്നു. ആരോപണങ്ങള്‍ ഉയര്‍ത്തിയ ശേഷം അവര്‍ വിദേശത്തേക്ക് രക്ഷപ്പെടുന്നു. ഇവരെ വിദേശത്ത് പോയി അഭിമുഖം നടത്തിയത് അന്ന് കൈരളി ചാനലില്‍ ജോലി ചെയ്തിരുന്ന ജോണ്‍ ബ്രിട്ടാസാണ്. സുരേഷ് ഗോപി മുന്നയാണെങ്കില്‍ ബ്രിട്ടാസ് ആരാണ് എന്ന മറുചോദ്യം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചിലര്‍ ഉയര്‍ത്തുന്നു.
ഹരിയാനയിലെ ഫരീദാബാദില്‍ ഡോക്ടര്‍മാരായ ഭീകരര്‍ ദല്‍ഹിയില്‍ കാര്‍ബോംബ് സ്ഫോടനം നടത്തിയതിനെക്കുറിച്ച് ജോണ്‍ ബ്രിട്ടാസ് ഇതുവരെയും മൗനം പാലിക്കുകയാണ്. ഈ ഡോക്ടര്‍മാരായ മുന്നമാരെക്കുറിച്ച് എന്താണ് ബ്രിട്ടാസിന്റെ അഭിപ്രായമെന്ന ചോദ്യവും ഉയരുന്നു. ഈ രാജ്യത്ത് ജീവിക്കുകയും എന്നാല്‍ പാകിസ്ഥാനിലെ ഭീകരസംഘടനകളുമായി ഗൂഡാലോചന നടത്തി ഇന്ത്യയുടെ തലസ്ഥാനത്ത് സ്ഫോടനം നടത്തുകയും ചെയ്യുന്ന ഈ രാജ്യദ്രോഹികളായ മുന്നമാരെക്കുറിച്ച് എന്തുകൊണ്ടാണ് ബ്രിട്ടാസ് മൗനം പാലിക്കുന്നത്? എമ്പുരാനിലെ മുന്നയോ അല്‍ഫലാ യൂണിവേഴ്സിറ്റിയിലെ ഉമര്‍നബി, ഡോ. ഷഹീന്‍ ഷാഹിദ്, ഡോക്ടര്‍മുസമ്മല്‍, ഡോക്ടര്‍ അദീല്‍ റാദര്‍, ഡോക്ടര്‍ മുഹമ്മദ് റാദര്‍ ഇത്യാദി മുന്നമാരോ (രാജ്യദ്രോഹികള്‍)- ഇതില്‍ ആരാണ് യഥാര്‍ത്ഥ മുന്ന? എന്ന ചോദ്യവും ഉയരുന്നുണ്ട്.
















