തിരുവനന്തപുരം: തദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക നല്‍കിയത് ഒന്നര ലക്ഷത്തോളം പേരെന്ന് പ്രാഥമിക കണക്ക്. നാമനിര്‍ദേശ പത്രിക സമര്‍പ്പണം ഇന്ന് അവസാനിച്ചു.ശനിയാഴ്ചയാണ് സൂക്ഷ്മ പരിശോധന. തിങ്കളാഴ്ച വരെ പത്രിക പിന്‍വലിക്കാം.
ഇതിനുശേഷം അന്തിമ ചിത്രം തെളിയും.നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനാ വേളയില്‍ സ്ഥാനാര്‍ഥിക്കൊപ്പം തെരഞ്ഞെടുപ്പ് ഏജന്റ്, നിര്‍ദേശകന്‍, സ്ഥാനാര്‍ഥി എഴുതി നല്‍കുന്ന ഒരാള്‍ എന്നിവര്‍ക്ക് വരണാധികാരിയുടെ മുറിയിലേക്ക് പ്രവേശിക്കാം.സൂക്ഷ്മപരിശോധനാ വേളയില്‍ എല്ലാ സ്ഥാനാര്‍ഥികളുടെയും നാമനിര്‍ദേശ പത്രികകള്‍ പരിശോധിക്കുന്നതിനുള്ള സൗകര്യം ഇവര്‍ക്ക് കിട്ടും. സൂക്ഷ്മ പരിശോധനയ്‌ക്കുശേഷം മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ പട്ടിക റിട്ടേണിംഗ് ഓഫീസര്‍ പ്രസിദ്ധീകരിക്കും.
റിട്ടേണിംഗ് ഓഫീസറുടെ ഓഫീസിലും ബന്ധപ്പെട്ട പഞ്ചായത്ത്, മുനിസിപ്പാലിറ്റി, നഗരസഭ ഓഫീസുകളിലും മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ പട്ടിക പരസ്യപ്പെടുത്തും.
















