കൊച്ചി:ശബരിമല സ്‌പോട്ട് ബുക്കിംഗ് എത്രപേര്‍ക്ക് നല്‍കാമെന്ന് സാഹചര്യം കണക്കിലെടുത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും ശബരിമല പൊലീസ് ചീഫ് കോ-ഓര്‍ഡിനേറ്റര്‍ക്കും തീരുമാനിക്കാമെന്ന് ഹൈക്കോടതി.സ്‌പോട്ട് ബുക്കിംഗ് 5000 ആയി പരിമിതപ്പെടുത്താന്‍ കഴിഞ്ഞ ദിവസം കോടതി നിര്‍ദേശിച്ചിരുന്നു.
ഈ ഉത്തരവിലാണ് ഹൈക്കോടതിയുടെ പുതിയ നിര്‍ദേശം.ശബരിമലയില്‍ തിരക്ക് നിയന്ത്രണാതീതമായതോടെയാണ് സ്‌പോട്ട് ബുക്കിംഗ് പ്രതിദിനം 5000 ആയി നിജപ്പെടുത്താന്‍ തീരുമാനിച്ചത്.
നിയന്ത്രണം കടുപ്പിച്ചതോടെ ശബരിമലയിലെ തിരക്ക് കുറഞ്ഞിരുന്നു. നിലവില്‍ ഓണ്‍ലൈന്‍ ബുക്കിംഗ് വഴി 70000 പേരെയും സ്‌പോട്ട് ബുക്കിംഗ് വഴി 5000 പേരെയുമാണ് പ്രതിദിനം ദര്‍ശനത്തിനെത്തിക്കുന്നത്
.നേരത്തേ സ്‌പോട്ട് ബുക്കിംഗിലൂടെ 20000 പേരെ പ്രതിദിനം അനുവദിച്ചിരുന്നു.
















