തൃശൂർ : തൃശൂരിൽ കോൺഗ്രസ് പഴയന്നൂർ മണ്ഡലം പ്രസിഡന്റ് ബിജെപിയിൽ ചേർന്നു.പഴയന്നൂർ മണ്ഡലം പ്രസിഡന്റ് പി.സി മനോജാണ് ബിജെപിയിൽ ചേർന്നത്.കോൺഗ്രസ് സ്ഥനാർത്ഥി നിർണ്ണയത്തിൽ പ്രതിഷേധിച്ചാണ് രാജി വെച്ചത്.
ബിജെപി സ്ഥാനാർഥിയായി മത്സര രംഗത്ത് ഉണ്ടാകുമെന്നും മനോജ് പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥിപ്പട്ടികയിൽ നിന്നും ഒഴിവാക്കിയതിൽ പ്രതിഷേധിച്ചായിരുന്നു മനോജിന്റെ രാജി.
മണ്ഡലം വൈസ് പ്രസിഡന്റ് യു.അബ്ദുള്ളയെയാണ് പാർട്ടി നേതൃത്വം മനോജിന് പകരം സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്.











