Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കമ്യൂണിസ്റ്റ് വഴിയില്‍ കസ്തൂരി

സുനില്‍ തളിയല്‍ by സുനില്‍ തളിയല്‍
Nov 21, 2025, 12:28 pm IST
in Thiruvananthapuram, BJP

കമ്യൂണിസ്റ്റുകാരനായ അച്ഛന്റെ കമ്യൂണിസ്റ്റുകാരനായ മകന്‍. സ്‌കൂള്‍, കോളജ് പഠനകാലത്ത് എസ്എഫ്‌ഐയുടെ തീപ്പൊരി നേതാവ്. സിപിഎം നേതാവായിരുന്ന കെ. അനിരുദ്ധന്റെ ഇളയമകന്‍. ഇങ്ങനെ വിശേഷണങ്ങള്‍ ഏറെയുള്ള കസ്തൂരി അനിരുദ്ധനാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ തൈക്കാട് വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥി. എന്‍ജിനീയറിങ് കോളജിലെ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയും കോളജ് യൂണിയന്‍ ചെയര്‍മാനുമായിരുന്ന കറതീര്‍ന്ന സജീവ കമ്യൂണിസ്റ്റുകാരനായിരുന്നു കസ്തൂരി.

സ്‌കൂള്‍ കാലഘട്ടം മുതല്‍ വിദ്യാര്‍ത്ഥി രാഷ്‌ട്രീയത്തില്‍ സജീവമായിരുന്നു. എന്‍ജിനീയറിങ് കോളജില്‍ ആന്റി റാഗിങ് സമരത്തിലൂടെയാണ് എസ്എഫ്‌ഐയുടെ നേതൃനിരയിലെത്തിയത്. എന്‍ജിനീയറിങ് പഠനത്തിനു ശേഷം ഫരീദബാദിലും നോയിഡയിലും ജോലി ചെയ്തു. പിന്നീട് ബോംബെ ഐഐടിയില്‍ നിന്ന് ഇന്റസ്ട്രിയല്‍ ഡിസൈന്‍ കോഴ്‌സ് ഒന്നാം റാങ്കോടെ പാസായി. ഔറംഗാബാദിലെ വിപ്രോയില്‍ ജോലിക്കു ചേരുമ്പോള്‍ മനസില്‍ നിന്ന് രാഷ്‌ട്രീയമൊക്കെ മാഞ്ഞുതുടങ്ങിയിരുന്നു.

ഭാര്യ ലളിതയുടെ കുടുംബ പശ്ചാത്തലമാണ് കസ്തൂരിയെ ആത്മീയ വഴിയിലേക്ക് നയിച്ചത്. സ്‌കൂള്‍ ഓഫ് ആര്‍ട്‌സിലെ സൂപ്രണ്ടായിരുന്ന ഭാര്യാപിതാവ് കെ.നാരായണ അയ്യര്‍ ആധ്യാത്മക, തത്വചിന്താ മേഖലകളിലായി എഴുതിയ പന്ത്രണ്ടോളം പുസ്തകങ്ങള്‍ വായിച്ച് ഈശ്വര വിശ്വാസം, വിഗ്രഹാരാധന എന്തിനാണ്, ബ്രഹ്‌മം എന്നുള്ള ശക്തി തുടങ്ങിയവയെക്കുറിച്ച് മനസിലാക്കി.

അച്ഛന്റെ അസുഖവും മരണവും ഭക്തനാക്കി

അമ്മയ്‌ക്ക് ഹൃദയസംബന്ധമായ അസുഖം ബാധിച്ചതിനെത്തുടര്‍ന്ന് 2000ല്‍ തിരുവനന്തപുരത്ത് തിരിച്ചെത്തി. ഇന്റസ്ട്രിയല്‍ ഡിസൈന്‍ കണ്‍സള്‍ട്ടന്‍സി (ഡിസൈ ടെക്) എന്ന ചെറുകിട വ്യവസായം ആരംഭിച്ചു. രാജ്യത്തെ ആദ്യ ഓട്ടോമാറ്റിക് ചെക്ക്ന്‍ പേയ്‌മെന്റ് മെഷീന്‍ ഡിസൈന്‍ ചെയ്തത് ഈ സ്ഥാപനമാണ്. ആ സമയത്താണ് അച്ഛന്‍ അനിരുദ്ധനെ പക്ഷാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഏതാനും മണിക്കൂറുകള്‍ മാത്രമേ ആയുസുള്ളൂ എന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ അച്ഛന്‍ വീണ്ടും എട്ട് വര്‍ഷം ജീവിച്ചത് ഈശ്വരകൃപ കൊണ്ടാണെന്ന് കസ്തൂരി പറയുന്നു. അതോടെ ശ്രീപദ്മനാഭന്റെ ഭക്തനായി, ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിത്യസന്ദര്‍ശകനായി. ക്ഷേത്രത്തില്‍ അഞ്ഞൂറ് ദിവസം തുടര്‍ച്ചയായി നാമജപ പരിക്രമത്തില്‍ പൂര്‍ണമായും പങ്കെടുത്തത് വലിയൊരു വഴിത്തിരിവായി. വീട്ടില്‍ സത്സംഗം ആരംഭിച്ചു. 18 വര്‍ഷം തുടര്‍ച്ചയായി എല്ലാ ഞായറാഴ്ചയും രണ്ട് മണിക്കൂര്‍ സത്‌സംഗം നടന്നു.

അണ്ണാഹസാരെയുടെ സമരവും മോദിയുടെ ഭരണവും സ്വാധീനിച്ചു

അഴിമതിക്കും കള്ളപ്പണ നിക്ഷേപത്തിനുമെതിരെ ഗാന്ധിയന്‍ അണ്ണാഹസാരെ ദല്‍ഹി രാംലീല മൈതാനത്ത് നടത്തിയ നിരാഹാര സമരത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് തിരുവനന്തപുരത്ത് നടത്തിയ നാമജപഘോഷയാത്രയില്‍ പങ്കെടുത്തതോടെയാണ് ഹിന്ദു സംഘടനകളുമായി അടുത്തത്. കേന്ദ്രത്തില്‍ നരേന്ദ്ര മോദി അധികാരത്തില്‍വന്നതും കേന്ദ്രസര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളും സ്വാധീനിച്ചു. സമൂഹത്തിന്റെ അടിത്തട്ടിലുള്ളവന് കൈത്താങ്ങാകണം എന്ന കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം അവര്‍ കൈവിട്ടെങ്കിലും നരേന്ദ്ര മോദി സര്‍ക്കാര്‍ അത് പ്രാവര്‍ത്തികമാക്കിയത് ദേശീയ പ്രസ്ഥാനങ്ങളോടുള്ള അടുപ്പം കൂട്ടി. തുടര്‍ന്ന് ഹിന്ദു ഐക്യവേദിയുമായി സഹകരിച്ച് പ്രവര്‍ത്തിച്ചു തുടങ്ങി.

കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെ തലസ്ഥാനത്ത് വികസനം കൊണ്ടുവരും

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 5 മുതല്‍ ഹിന്ദു ഐക്യവേദി തിരുവനന്തപുരം ജില്ലാ പ്രസിഡന്റായി പ്രവര്‍ത്തിച്ചുവരുന്നു. കഴിഞ്ഞ ദിവസം എറണാകുളത്ത് ടെമ്പിള്‍ പാര്‍ലമെന്റില്‍ പങ്കെടുത്തുകൊണ്ടിരിക്കുമ്പോഴാണ് കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന ആവശ്യവുമായി ബിജെപി ജില്ലാ പ്രസിഡന്റ് കരമന ജയന്റെ ഫോണ്‍ വരുന്നത്. നഗര വികസനത്തിന് നിരവധി ആശയങ്ങളുള്ള കസ്തൂരിക്ക് അവ പ്രാവര്‍ത്തികമാക്കാന്‍ ലഭിച്ച അവസരമായിട്ടാണ് സ്ഥാനാര്‍ത്ഥിത്വത്തെ കാണുന്നത്. കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെ ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ തലസ്ഥാന നഗരസഭയ്‌ക്ക് ചെയ്യാന്‍ കഴിയുമെന്നും അദ്ദേഹത്തിന് ഉറപ്പുണ്ട്.

 

Tags: BJP candidateThiruvananthapuram Corporation Thycaud Wardകസ്തൂരി അനിരുദ്ധന്‍Kasthuri Anirudhan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്ര​ശോ​ഭ് സി. ​വ​ത്സ​നെ​തിരെ ലൈം​ഗി​ക പീ​ഡ​ന പ​രാ​തി; പ​ല മാ​ങ്കൂ​ട്ട​ങ്ങ​ൾ ഉ​ണ്ടെ​ന്ന​തി​ന്റെ തെ​ളി​വെ​ന്ന് ശോ​ഭ സു​രേ​ന്ദ്ര​ന്‍

Kerala

അജിമോന് കൃത്യമായ ലക്ഷ്യമുണ്ട്; സമഗ്ര പുരോഗതിയും ജനക്ഷേമവും

Kerala

കോഴിക്കോട് കോർപ്പറേഷനിൽ ബിജെപിക്ക് ചരിത്രവിജയം! നറുക്കെടുപ്പിലൂടെ നികുതി സമിതി അധ്യക്ഷ സ്ഥാനം പിടിച്ചെടുത്തു

സത്യപ്രതിജ്ഞക്ക് മുമ്പ് ധീരബലിദാനി രവീന്ദ്രനാഥിന്റെ കുഴിമാടത്തിലെത്തി അനുപമ പുഷ്പാര്‍ച്ചന നടത്തിയപ്പോള്‍
Kerala

അക്രമരാഷ്‌ട്രീയം മുട്ടുമടക്കി; അനുപമ ഇനി കടയ്‌ക്കല്‍ പഞ്ചായത്തംഗം

Kollam

അപമാനിച്ചവർക്ക് മധുരമുള്ള മറുപടി; താമര വിരിയിച്ച് സജീവ്

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.