ന്യൂദല്‍ഹി: ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദക്ഷിണാഫ്രിക്കയിലേക്ക്. ഉച്ചകോടിയുടെ ഭാഗമായി ഇന്ന് മുതല്‍ 23 വരെ പ്രധാനമന്ത്രി ജോഹന്നാസ്ബര്‍ഗ് സന്ദര്‍ശിക്കും.
ഉച്ചകോടിയില്‍ ജി20 അജണ്ടയെക്കുറിച്ചുള്ള ഭാരതത്തിന്റെ കാഴ്ചപ്പാടുകള്‍ പ്രധാനമന്ത്രി അവതരിപ്പിക്കും. ഉച്ചകോടിയുടെ മൂന്ന് സെഷനുകളിലും പ്രധാനമന്ത്രി സംസാരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉച്ചകോടിക്കായി ജോഹന്നാസ്ബര്‍ഗില്‍ എത്തുന്ന വിവിധ രാഷ്‌ട്രത്തലവന്മാരുമായി പ്രധാനമന്ത്രി ഉഭയകക്ഷി കൂടിക്കാഴ്ചകള്‍ നടത്തും. ദക്ഷിണാഫ്രിക്ക ആതിഥേയത്വം വഹിക്കുന്ന ഭാരതം- ബ്രസീല്‍ -ദക്ഷിണാഫ്രിക്ക (ഐബിഎസ്എ) നേതാക്കളുടെ യോഗത്തിലും പ്രധാനമന്ത്രി പങ്കെടുക്കും.
















