തിരുവനന്തപുരം: ശമ്പളം, പെന്‍ഷന്‍, സാമൂഹ്യസുരക്ഷാ പദ്ധതികള്‍ എന്നിവയ്‌ക്കായി കേരളം വീണ്ടും കടമെടുക്കുന്നു. ഈ മാസം 1,500 കോടിയാണ് കടമെടുക്കുക. തിരഞ്ഞെടുപ്പിനുമുന്നോടിയായി പ്രഖ്യാപിച്ച ആനുകൂല്യങ്ങളും ഇതില്‍ നിന്ന് കൊടുത്തുതീര്‍ക്കണം.
സംസ്ഥാനത്തിന്റെ വികസനപ്രവര്‍ത്തനങ്ങളുടെ ധനശേഖരണാര്‍ഥമാണ് കടപ്പത്രം പുറപ്പെടുവിക്കുന്നതെന്നാണ് സര്‍ക്കാര്‍ അറിയിപ്പില്‍ പറയുന്നത്. ഇതിനായുള്ള ലേലം നവംബര്‍ 25ന് റിസര്‍വ് ബാങ്കിന്റെ മുംബൈ ഫോര്‍ട്ട് ഓഫീസില്‍ ഇ-കുബേര്‍ സംവിധാനം വഴി നടക്കും. ലേലം സംബന്ധിച്ച വിജ്ഞാപനത്തിനും വിശദാംശങ്ങള്‍ക്കും ധനവകുപ്പിന്റെ വെബ്സൈറ്റ് (www.finance.kerala.gov.in) സന്ദര്‍ശിക്കാം.
















