ന്യൂദല്‍ഹി: മുഖ്യമന്ത്രിക്കെതിരെ കൊലപാതക ആഹ്വാനം നടത്തിയ കന്യാസ്ത്രീ ടീന ജോസിനെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതി അഭിഭാഷകന്റെ പരാതി. സംസ്ഥാന ഡിജിപിക്കാണ് പരാതി നല്‍കിയത്.
ഫേസ്ബുക്കിലൂടെ വിദ്വേഷ പ്രചാരണമാണ് നടത്തുന്നതെന്നും പരാതിയില്‍ പറയുന്നു.അഡ്വ. സുഭാഷ് ചന്ദ്രന്‍ കെ ആര്‍ ആണ് പരാതി നല്‍കിയത്.
തദ്ദേശ തെരഞ്ഞടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇറങ്ങുന്നതുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റിന് താഴെ പിണറായി വിജയനെതിരെ ടീന ജോസ് കൊലവിളി പരാമര്‍ശം നടത്തിയിരുന്നു. ഇതാണ് സുപ്രീംകോടതി അഭിഭാഷകന്‍ പരാതി നല്‍കാന്‍ കാരണം.
















