മലപ്പുറം: സര്‍ക്കാറിന്റെ വിവിധ ക്ഷേമപദ്ധതികള്‍ക്കായി അപേക്ഷാ ഫോം വിതരണം ചെയ്യുന്നതിനും സ്വീകരിക്കുന്നതിനും സ്വകാര്യ വ്യക്തികളെ ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് അറിയിച്ചു. തദ്ദേശ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനില്‍ക്കുന്ന ഘട്ടത്തില്‍ ക്ഷേമ പദ്ധതികളുടെ പേരില്‍ ഗുണഭോക്താക്കളില്‍ നിന്ന് സ്വകാര്യ വ്യക്തികളും സംഘടനകളും അപേക്ഷ സ്വീകരിക്കുന്നത് പെരുമാറ്റചട്ട ലംഘനമാണ്. ഇത്തരം പ്രവൃത്തികള്‍ ശ്രദ്ധയില്‍പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‌റെ ഭാഗമായി സര്‍ക്കാരില്‍ നിന്ന് ആനുകൂല്യം അനുവദിപ്പിക്കാമെന്നു വാഗ്ദാനം ചെയ്ത് അപേക്ഷാഫോറങ്ങള്‍ ഒപ്പിട്ടുവാങ്ങുന്നതായി വ്യാപകമായ പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് കളക്ടറുടെ മുന്നറിയിപ്പ്.
















