കോഴിക്കോട്: ഇരുപത്തിയഞ്ച് വര്‍ഷം ഗ്രാമപഞ്ചായത്ത് അംഗവും നിലവില്‍ അഴിയൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായ കോണ്‍ഗ്രസ് നേതാവ് തോട്ടത്തില്‍ ശശിധരനും ഭാര്യയും മഹിളാ കോണ്‍ഗ്രസ്സ് അഴിയൂര്‍ മണ്ഡലം പ്രസിഡന്റുമായ മഹിജ തോട്ടത്തിലും ബിജെപിയില്‍ ചേര്‍ന്നു. മഹിജ പതിനഞ്ചു വര്‍ഷത്തോളമായി അഴിയൂര്‍ ഗ്രാമപഞ്ചായത്ത് അംഗവുമാണ്.
ബിജെപി കോഴിക്കോട് നോര്‍ത്ത് ജില്ലാ ഓഫീസില്‍ നടന്ന ചടങ്ങില്‍ ബിജെപി ജില്ലാ പ്രസിഡന്റ് സി.ആര്‍. പ്രഫുല്‍കൃഷ്ണന്‍ ഷാള്‍ അണിയിച്ചു ഇരുവരെയും പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. ബിജെപി കോഴിക്കോട് നോര്‍ത്ത് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ. ദിലീപ്, ജില്ല സെക്രട്ടറി പ്രീത പി.കെ., ബിജെപി ഒഞ്ചിയം മണ്ഡലം പ്രസിഡന്റ് അഭിജിത്ത് എന്നിവര്‍ പങ്കെടുത്തു.
















