കൊച്ചി: ലക്ഷദ്വീപ് തീരത്ത് ശ്രീലങ്കന്‍ ബോട്ടിങ്ങളും പിടില്‍ നിന്ന് വന്‍തോതില്‍ മയക്കുമരുന്നും ആയുധച്ചെടുത്തതുമായി ബന്ധപ്പെട്ട കേസില്‍ രണ്ട് ശ്രീലങ്കന്‍ പൗരന്മാര്‍ ഉള്‍പ്പെടെ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. 2021 മാര്‍ച്ച് 18ന് രവിഹന്‍സി എന്ന ശ്രീലങ്കന്‍ മത്സ്യബന്ധന ബോട്ടില്‍ നിന്ന് കോസ്റ്റ് ഗാര്‍ഡ് അറസ്റ്റ് ചെയ്ത ശ്രീലങ്കന്‍ പൗരന്മാരായ എല്‍. വൈ. നന്ദന, ജനക ദാസപ്രിയ, തമിഴ്‌നാട് സ്വദേശി സുരേഷ് രാജ് എന്നിവരുടെ ജാമ്യാപേക്ഷകളാണ് ജസ്റ്റിസ് സുശ്രുത് അരവിന്ദ് ധര്‍മ്മാധികാരി, ജസ്റ്റിസ് പി. വി ബാലകൃഷ്ണന്‍ എന്നിവരുടെ ബെഞ്ച് തള്ളിയത്.
















