ന്യൂദല്‍ഹി: ദല്‍ഹിയില്‍ കാര്‍സ്ഫോടനം നടത്തിയതിന് പിന്നില്‍ പ്രവര്‍ത്തിച്ച കേന്ദ്രം എന്ന നിലയില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച അല്‍ ഫലാഹ് യൂണിവേഴ്സിറ്റിയിലെ മറ്റൊരു പത്ത് ഡോക്ടര്‍മാര്‍ ഒളിവില്‍. ഹരിയാന, ജമ്മു കശ്മീര്‍ സംയുക്തമായി നടത്തിയ അന്വേഷണത്തില്‍ ഇവരുടെ സ്ഥലം കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
ഇവരുടെ മൊബൈല്‍ ഫോണുകള്‍ സ്വിച്ചോഫ് ചെയ്ത നിലയിലാണ്. ഇവര്‍ക്ക് ദല്‍ഹി സ്ഫോടനവുമായി നേരിട്ട് ബന്ധമുള്ളതായി സംശയിക്കുന്നു. അതേ സമയം ദല്‍ഹി സ്ഫോടനവുമായി ബന്ധപ്പെട്ട ഭീകരര്‍ ഏത് പാതാളത്തില്‍ ഒളിച്ചാലും പിടികൂടുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ദല്‍ഹിയില്‍ കാര്‍ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 15 ആയി ഉയര്‍ന്നു. അമോണിയം നൈട്രേറ്റ് ഫ്യൂവല്‍ ഓയില്‍ നിറച്ച കാര്‍ ആണ് മനുപൂര്‍വ്വം ഡോക്ടര്‍ ഉമര്‍ നബി സ്ഫോടനം നടത്തിയത്. താന്‍ ചാവേറായതാണെന്ന് വെളിപ്പെടുത്തുന്ന ഡോക്ടര്‍ ഉമര്‍ നബിയുടെ ഒരു വീഡിയോയും പുറത്തുവന്നിരുന്നു.
















