കോഴിക്കോട്: പാലത്തായി ബാലികാപീഡനക്കേസില്‍ കോടതിയുടെ വിമര്‍ശനം നേരിട്ട കെ.കെ. ശൈലജ ടീച്ചര്‍ മാപ്പ് പറയണമെന്ന് മുസ്ലീം ലീഗ് നേതാവ് കെ.എം. ഷാജി.
ടീച്ചറെന്നോ അമ്മയെന്നോ ഉള്ള വിളികള്‍ക്ക് അവര്‍ യോഗ്യയല്ല. സ്ത്രീയെ മര്യാദപോലും ശൈലജ ടീച്ചര്‍ കാണിച്ചില്ല. പ്രതിയെ ശൈലജടീച്ചര്‍ സഹായിച്ചുവെന്നും കെ.എം. ഷാജി കുറ്റപ്പെടുത്തി.
എന്നാല്‍ കോടതിവിധിയില്‍ ശൈലജടീച്ചറെ കുറ്റം പറയുന്നില്ലെന്ന് ശൈലജ ടീച്ചര്‍ തന്നെ വ്യക്തമാക്കിയിരുന്നു. ബിജെപിക്കാരനായ സ്കൂള്‍ അധ്യാപകനെ പോക്സോ കേസില്‍ ബലിയാടാക്കുകയായിരുന്നുവെന്ന എഡിജിപി എസ്.ശ്രീജിതിന്റെ ശബ്ദരേഖ വലിയ ചര്‍ച്ചയായിരിക്കുകയാണ്. കേസില്‍ ജീവപര്യന്തം തടവാണ് സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതായി ആരോപിക്കപ്പെടുന്ന ബിജെപി പ്രവര്‍ത്തകനായ അധ്യാപകന്‍ കുനിയില്‍ പത്മരാജന് കോടതി നല്‍കിയിരിക്കുന്നത്. ഈ കേസില്‍ കുനിയില്‍ പത്മരാജനെ ബലിയാടാക്കിയതായി മുന്‍ ഡിജിപി ടി.പി. സെന്‍കുമാറും വിശദീകരിച്ചിരുന്നു. ഇതോടെ പാലത്തായി ബാലപീഢനക്കേസ് കേസ് കൂടുതല്‍ വിവാദമായിരിക്കുകയാണ്.
ഈ കേസില്‍ ശൈലജടീച്ചര്‍ക്കെതിരെയും വ്യാപകമായ വിമര്‍ശനം ഉയരുന്നുണ്ട്. അന്വേഷണത്തിന്റെ എല്ലാ ഘട്ടത്തിലും കുട്ടിയുടെ കുടുംബവുമായി ബന്ധപ്പെട്ടിരുന്നു എന്നാണ് ശൈലജടീച്ചര്‍ വിശദീകരിക്കുന്നത്. കേസില്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയോട് കൗണ്‍സിലര്‍മാര്‍ മോശപ്പെട്ട രീതിയില്‍ പെരുമാറി എന്നും ഇക്കാര്യം അതിജീവിതയുടെ മാതാവ് അറിയിച്ചിട്ടും ശൈലജടീച്ചര്‍ നടപടിയെടുത്തില്ലെന്നും കോടതി വിമര്‍ശിച്ചുവെന്നാണ് ഷാജി ആരോപിക്കുന്നത്.
















