തിരുവനന്തപുരം: നഗരത്തില്‍ കണ്ണേറ്റുമുക്കിന് സമീപം ഫാര്‍മസ്യൂട്ടിക്കല്‍ സ്ഥാപനത്തില്‍ വന്‍ തീപിടിത്തം.യൂണിവേഴ്‌സല്‍ ഫാര്‍മയെന്ന സ്ഥാപനം പ്രവര്‍ത്തിക്കുന്ന മൂന്നുനില കെട്ടിടത്തിലാണ് ചൊവ്വാഴ്ച രാത്രി തീപിടുത്തം ഉണ്ടായത്.
കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് ആദ്യം തീപിടിച്ചത്. പിന്നീട് മുകളിലത്തെ നിലയിലേക്ക് തീ പടരുകയായിരുന്നു.പൊലീസും അഗ്‌നിശമന സേനയും സ്ഥലത്തെത്തി തീകെടുത്തി.
മുന്‍ കരുതലെന്ന നിലയില്‍ കെട്ടിടത്തിന് സമീപമുള്ള വീട്ടുകാരെ ഒഴിപ്പിച്ചു. വീടുകളില്‍ നിന്ന് പാചകവാതക സിലിണ്ടറുകളും നീക്കി.
















