Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യയുടെ ചെമ്മീന്‍ കയറ്റുമതിയെ തകര്‍ത്ത ട്രംപിന്റെ തീരുവയുദ്ധത്തെ ഇന്ത്യ മറികടന്നു; ഇനി അമേരിക്ക അവസാന വാക്കല്ല

ഇന്ത്യയുടെ ചെമ്മീന്‍ കയറ്റുമതി ഏറ്റവും കൂടുതല്‍ നടന്നിരുന്നത് യുഎസ് വിപണിയിലേക്കാണ്. എന്നാല്‍ ട്രംപ് ഇന്ത്യയ്‌ക്കെതിരെ അമിതമായി തീരുവ ചുമത്തിയതോടെ ഇന്ത്യയിലെ ചെമ്മീന്‍ കര്‍ഷകര്‍ ആശങ്കയിലായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2025, 11:43 pm IST
in India, Business

മുംബൈ: ഇന്ത്യയുടെ ചെമ്മീന്‍ കയറ്റുമതി ഏറ്റവും കൂടുതല്‍ നടന്നിരുന്നത് യുഎസ് വിപണിയിലേക്കാണ്. എന്നാല്‍ ട്രംപ് ഇന്ത്യയ്‌ക്കെതിരെ അമിതമായി തീരുവ ചുമത്തിയതോടെ ഇന്ത്യയിലെ ചെമ്മീന്‍ കര്‍ഷകര്‍ ആശങ്കയിലായിരുന്നു.

എന്നാല്‍ ഇപ്പോള്‍ ഒരു പിടി തന്ത്രങ്ങളിലൂടെ ഇന്ത്യ യുഎസ് ഏല്‍പിച്ച ആഘാതത്തില്‍ നിന്നും കരകയറിവരികയാണ്. ചെമ്മീന്‍ വിഭവത്തെ വൈവിധ്യവല്‍ക്കരിച്ചും യൂറോപ്പിലേതുള്‍പ്പെടെയുള്ള വിപണികള്‍ കണ്ടെത്തിയും ഇന്ത്യയ്‌ക്കകത്തെ ആഭ്യന്തരവിപണിയെ കൂടുതലായി ആശ്രയിച്ചും ചെമ്മീന്‍ കര്‍ഷകര്‍ക്ക് വരുമാനം ഉറപ്പാക്കുകയായിരുന്നു മോദി സര്‍ക്കാര്‍.

ഇതോടെ ആന്ധ്രയില്‍ ഉള്‍പ്പെടെയുള്ള ചെമ്മീന്‍ കര്‍ഷകര്‍ നിര്‍ത്തിവെച്ചിരുന്ന ഫാക്ടറി പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചിരിക്കുകയാണ്. ഏകദേശം 62408 കോടി രൂപയുടെ ചെമ്മീന്‍ ഉള്‍പ്പെടെയുള്ള കടല്‍വിഭവങ്ങളാണ് 2024-25ല്‍ ഇന്ത്യയില്‍ നിന്നും യുഎസിലേക്ക് കയറ്റുമതി ചെയ്തിരുന്നത്. എന്നാല്‍ ട്രംപ് ഇറക്കുമതി താരിഫ് 50 ശതമാനമാക്കി വര്‍ധിപ്പിച്ചതോടെ ചെമ്മീന്‍ സംസ്കരണ ഫാക്ടറികള്‍ പലതും അടച്ചുപൂട്ടിയിരുന്നു. ഇത്രയും ഉയര്‍ന്ന തീരുവ ഏറ്റുവാങ്ങി അമേരിക്കയിലേക്ക് ചെമ്മീന്‍ കയറ്റി അയക്കുക ലാഭകരമല്ലെന്ന് വന്നതോടെ ചെമ്മീന്‍ സംസ്കരണ യൂണിറ്റുകളുടെ പ്രവര്‍ത്തനം പാടെ നിലച്ചിരുന്നു. ഇന്ത്യയില്‍ നിന്നും കയറ്റുമതി ചെയ്യുന്ന ചെമ്മീനില്‍ 80 ശതമാനവും നല‍്കുന്നത് ആന്ധ്രയാണ്. ആന്ധ്രയില്‍ നിന്നുള്ള 70 ശതമാനം ചെമ്മീനും കയറ്റുമതി ചെയ്യുന്നത് യുഎസിലേക്കാണ്.

മോദി സര്‍ക്കാരിന്റെശക്തമായ കരുനീക്കങ്ങള്‍
യുഎസിലേക്കുള്ള ചെമ്മീന്‍ കയറ്റുമതി സ്തംഭിച്ചതോടെ മോദി സര്‍ക്കാര്‍ ശക്തമായ മറുനീക്കങ്ങള്‍ ആരംഭിച്ചു. നാഷണല്‍ ഫിഷറീസ് ഡവലപ് മെന്‍റ് ബോര്‍ഡ് (എന്‍എഫ് ഡി ബി) അടിയന്തര യോഗം വിളിച്ചുകൂട്ടി. ചെമ്മീനും ഞണ്ടും ഉള്‍പ്പെടെയുള്ളവയ്‌ക്ക് ആഭ്യന്തരവിപണികള്‍ എവിടെയെല്ലാം കണ്ടെത്താന്‍ കഴിയുമെന്നത് സംബന്ധിച്ച രൂപരേഖയുണ്ടാക്കി. ഇവിടെ വലിയൊരു മാറ്റം ചെമ്മീന്‍ കര്‍ഷകര്‍ വരുത്തി. ചെമ്മീന്‍ നേരിട്ട് നല്‍കുന്നതിന് പകരം ചെമ്മീനുകളെ ജീവനോടെ വെള്ളത്തില്‍ നിക്ഷേപിച്ച് ആകര്‍ഷകമായ രീതിയില്‍ ആഭ്യന്തരവിപണിയില്‍ അവതരിപ്പിച്ചു. ഇത് വലിയ മാറ്റം ഉണ്ടാക്കി. ജീവനുള്ള ചെമ്മീനെ അപ്പപ്പോള്‍ ലഭ്യമാക്കുന്ന രീതി പല ഉപഭോക്താക്കളയും ആകര്‍ഷിച്ചു. ആഭ്യന്തരവിപണി യുഎസ് വിപണിയില്‍ നിന്നുള്ള നഷ്ടത്തെ പൂര്‍ണ്ണമായും ഇല്ലാതാക്കില്ലെങ്കിലും അല്‍പം ആശ്വാസം ഈ രീതിയിലൂടെ കൈവന്നു.

ഏറ്റവും വലിയ ആശ്വാസംകൈവന്നത് ചെമ്മീന് മറ്റ് ലോകവിപണികള്‍ കണ്ടെത്തിയതോടെയാണ്. ഇതിനായി നെടുനാളത്തെ പരിശ്രമം ഉണ്ടായിരുന്നു. 2017ല്‍ വൈറ്റ് സ്പോട്ട് വൈറസ് ബാധ ഉണ്ടായതോടെ ആന്ധ്രയില്‍ നിന്നും യൂറോപ്പിലേക്കുള്ള ചെമ്മീന്‍ കയറ്റുമതി പാടെ നിലച്ചിരുന്നു. നിരന്തരമായി ബന്ധപ്പെട്ടതിലൂടെ ആസ്ത്രേല്യയിലേയും ന്യൂസിലാന്‍റിലേയും വിപണികള്‍ തുറന്നുകിട്ടി. ഇതോടെ വന്‍തോതില്‍ ഈ രാജ്യങ്ങളിലേക്ക് ചെമ്മീന്‍ കയറ്റി അയയ്‌ക്കാന്‍ തുടങ്ങി.

യൂറോപ്യന്‍ യൂണിയന്‍ ഏറെക്കാലമായി ഇന്ത്യയുടെ മത്സ്യവിഭവങ്ങള്‍ സ്വീകരിച്ചിരുന്നില്ല. ഇവിടെ വാണിജ്യമന്ത്രി പീയൂഷ് ഗോയല്‍ ശക്തമായി ഇടപെട്ടതോടെ ഇന്ത്യയിലെ 102 ഫാമുകള്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേക്ക് ഉല്‍പന്നങ്ങള്‍ കയറ്റി അയയ്‌ക്കാനുള്ളഅനുമതി ലഭിച്ചു. ഇന്ത്യയില്‍ നിന്നുള്ള ചെമ്മീന്റെ ഗുണനിലവാരം വ്യക്തമായി അറിയാവുന്നവരാണ് യൂറോപ്യന്‍ യൂണിയന്‍. ഇതിന് പിന്നാലെ റഷ്യയുടെ വിപണിയും ഇന്ത്യയ്‌ക്ക് തുറന്നുകിട്ടി. 25 ഇന്ത്യന്‍ കമ്പനികളില്‍ നിന്നുള്ള ചെമ്മീന്‍ റഷ്യ എടുക്കാമെന്ന് തീരുമാനിച്ചിരിക്കുകയാണ്. എന്തായാലും ഇനി അമേരിക്ക അത്യാവശ്യമല്ലെന്ന സ്ഥിതി കൈവന്നിരിക്കുകയാണ്.

Tags: IndianshrimpSeafood exportAustraliaRussiaNew ZealandEUUS TariffTrump tariff war
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

US

ഇറാൻ പരമോന്നത നേതാവ് മൊജ്താബ ഖമനയി അതീവ ഗുരുതരാവസ്ഥയിൽ റഷ്യയിലെന്ന് റിപ്പോർട്ട്

World

പ്രളയത്തിന് പിന്നാലെ, ഓസ്‌ട്രേലിയയിൽ ജനവാസമേഖല കൈയടക്കി മുതലകൾ: അതീവ ജാഗ്രതാ നിർദ്ദേശം

World

ഇറാൻ യുദ്ധം പാകിസ്ഥാനെ ബാധിച്ച് തുടങ്ങി ; പെട്രോൾ, ഡീസൽ വില 55 രൂപ വർദ്ധിച്ചു ;  എന്ത് ചെയ്യണമെന്നറിയാതെ ഷഹബാസ് സർക്കാർ

India

ഇ​ന്ത്യ​യുടെ കയ്യില്‍ ആവശ്യത്തിന് ഇന്ധനമുണ്ടെന്ന് മന്ത്രി; 95 ല​ക്ഷം ബാ​ര​ൽ എണ്ണ നല്‍കാന്‍ തയ്യാറായി റഷ്യ

Gulf

അടിയന്തര യോഗം ചേര്‍ന്ന് യുഎന്‍ രക്ഷാസമിതി, ഇറാനെ പിന്തുണച്ച് റഷ്യയും ചൈനയും, ആശങ്ക അറിയിച്ച് ഇന്ത്യ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.