തിരുവനന്തപുരം:ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാന്‍ ആവശ്യത്തിന് പൊലീസുകാരെ വിന്യസിച്ചിട്ടുണ്ടെന്ന് ഡി ജി പി റവാഡ ചന്ദ്രശേഖര്‍.കേന്ദ്രസേന ബിഹാര്‍ തിരഞ്ഞെടുപ്പിനുശേഷം എത്തുമെന്നാണ് അറിയിച്ചിരുന്നത്.
20ന് മുമ്പ് സേന എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ഡി ജി പി മാധ്യമങ്ങളോട് പറഞ്ഞു.
16ാം തീയതി 60,000 തീര്‍ഥാടകരാണ് ശബരിമലയിലെത്തിയത്. 17ന് ഒരുലക്ഷത്തില്‍ അധികം ആളുകള്‍ എത്തി. ചൊവ്വാഴ്ച രാവിലെ മുതല്‍ തിരക്കുണ്ടായിരുന്നു. ആവശ്യമായ ക്രമീകരണങ്ങള്‍ പൊലീസ് ഒരുക്കി.സ്‌പോട്ട് ബുക്കിംഗ് തിരക്ക് കുറയ്‌ക്കാന്‍ നടപടിയെടുക്കും.
ശബരിമലയില്‍ 3,200 പൊലീസുകാര്‍ ഡ്യൂട്ടിയിലുണ്ട്. ഭക്തര്‍ക്ക് ആശങ്ക വേണ്ടതില്ലെന്ന് റവാഡ ചന്ദ്രശേഖര്‍ പറഞ്ഞു. പ്രതിദിനം 3,000 ബസ് വന്നിരുന്ന സ്ഥാനത്ത് 5,000 ബസ് വന്നു. വെര്‍ച്വല്‍ ക്യൂ മാത്രമാണെങ്കില്‍ പ്രശ്‌നമില്ല. സ്‌പോട്ട് ബുക്കിംഗ് കൂടി വരുമ്പോഴാണ് തിരക്ക് വര്‍ദ്ധിക്കുന്നതെന്നും സംസ്ഥാന പൊലീസ് മേധാവി പറഞ്ഞു.
















