തിരുപ്പത്തൂർ: മദ്രസയിൽ കുട്ടികൾക്ക് അധ്യാപകന്റെ ക്രൂരമർദ്ദനം. തമിഴ്നാട് തിരുപ്പത്തൂർ വാണിയമ്പാടിയിലെ മദ്രസയിലാണ് സംഭവം. മദ്രസ അധ്യാപകനായ ഷുഹൈബ് ആണ് കുട്ടികളെ ക്രൂരമായി മർദ്ദിച്ചത്. കുട്ടികളുടെ മാതാപിതാക്കൾ പരാതി നൽകിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. വാണിയമ്പാടിയിലെ ഷാഹിറബാദ് സ്വദേശിയാണ് വിദ്യാർത്ഥികളെ ക്രൂരമായി ആക്രമിച്ച അധ്യാപകൻ.
സംഭവത്തിൽ സമൂഹമാധ്യമങ്ങളിൽ വൈറലായ ദൃശ്യങ്ങളുടെ അടിസഥാനത്തിൽ വാണിയമ്പാടി സിറ്റി പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.വാണിയമ്പാടിയിലെ ബഷീറാബാദ് മസ്ജിദിന്റെ മുകൾ നിലയിൽ പ്രവർത്തിച്ചിരുന്ന മദ്രസയിലാണ് കുട്ടികൾ പീഡനം നേരിട്ടത്, അറുപതോളം വിദ്യാർത്ഥികളാണ് സംഭവ സമയത്ത് മദ്രസയിൽ ഉണ്ടായിരുന്നത്. നാല് അധ്യാപകരാണ് ഇവിടെ പഠിപ്പിക്കുന്നത്.
വിദ്യാർത്ഥികളെ അധ്യാപകരിലൊരാൾ കുട്ടികളെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. മർദ്ദിച്ച് അവശനാക്കിയതിന് പിന്നാലെ വിദ്യാർത്ഥിയെ വലിച്ച് ഭിത്തിയിലേക്ക് എറിയുകയും ചെയ്തു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച മദ്രസ അധികൃതർ അധ്യാപകനെ സസ്പെൻഡ് ചെയ്തു. സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായതിന് പിന്നാലെ അധ്യാപകനെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. തിരുപ്പത്തൂരിലെ വാണിയമ്പാടിയിൽ മുസ്ലിം വിഭാഗത്തിൽ നിന്നുള്ളവരാണ് ഭൂരിപക്ഷം. മതപരമായ വിശ്വാസ പഠനവുമായി ബന്ധപ്പെട്ട് നിരവധി മദ്രസകളാണ് മേഖലയിലുള്ളത്.














