ന്യൂദല്‍ഹി: ടെറിട്ടോറിയല്‍ ആര്‍മിയുടെ ചില ബറ്റാലിയനുകളിലേക്ക് വനിതാ കേഡര്‍മാരെ നിയമിക്കാന്‍ പുതിയ പദ്ധതിയുമായി ഭാരത സൈന്യം. ഒരു പൈലറ്റ് പ്രോജക്ടായി ആരംഭിക്കുന്ന ഈ പദ്ധതിയില്‍ തുടക്കത്തില്‍ ഏതാനും ബറ്റാലിയനുകളില്‍ വനിതകളെ നിയമിക്കുന്നതാണ് സൈന്യം പരിഗണിക്കുക. സേനയിലെ സ്ത്രീകള്‍ക്കുള്ള അവസരങ്ങള്‍ ക്രമാനുഗതമായി വികസിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
രാജ്യത്തെ സേവിക്കുന്നതില്‍ അഭിനിവേശമുള്ള, എന്നാല്‍ സാധാരണ സൈന്യത്തില്‍ ചേരുന്നതിനുള്ള പ്രായപരിധി കഴിഞ്ഞ പൗരന്മാര്‍ക്ക് രാജ്യസേവനത്തിനുള്ള അവസരം കൂടിയാണ് ടെറിട്ടോറിയല്‍ ആര്‍മി നല്‍കുന്നത്. ഏവിയേഷന്‍ കോര്‍, ഇന്റലിജന്‍സ് കോര്‍, ജഡ്ജി, അഡ്വക്കേറ്റ് ജനറല്‍ ബ്രാഞ്ച്, ആര്‍മി എഡ്യൂക്കേഷന്‍ കോര്‍ എന്നിവയിലാണ് വനിതകള്‍ സേവനമനുഷ്ഠിക്കുന്നത്. നിലവില്‍, ഭാരത സൈന്യത്തില്‍ ആംഡ് ഫോഴ്സ് മെഡിക്കല്‍ സര്‍വീസസിന് പുറമേ മറ്റു പത്ത് സേനകളില്‍ കൂടി വനിതകള്‍ സേവനമനുഷ്ഠിക്കുന്നുണ്ട്. കോര്‍ ഓഫ് എഞ്ചിനീയേഴ്സ്, കോര്‍ ഓഫ് സിഗ്‌നല്‍സ്, ആര്‍മി എയര്‍ ഡിഫന്‍സ്, ആര്‍മി സര്‍വീസ് കോര്‍, ആര്‍മി ഓര്‍ഡനന്‍സ് കോര്‍, കോര്‍ ഓഫ് ഇലക്ട്രോണിക്സ് ആന്‍ഡ് മെക്കാനിക്കല്‍ എഞ്ചിനീയേഴ്സ്, ആര്‍മി ഏവിയേഷന്‍ കോര്‍, ഇന്റലിജന്‍സ് കോര്‍, ജഡ്ജി, അഡ്വക്കേറ്റ് ജനറല്‍ ബ്രാഞ്ച്, ആര്‍മി എഡ്യൂക്കേഷന്‍ കോര്‍ എന്നിവയിലാണ് വനിതകള്‍ സേവനമനുഷ്ഠിക്കുന്നത്.
















