ബെംഗളൂരു: സുരക്ഷാ ക്ലിയറന്‍സിനും ബാഗേജ് ശേഖരണത്തിനും ഉള്ള തലവേദനകള്‍ ഒഴിവാക്കി വിമാനയാത്ര സുഗമമാക്കാന്‍ പലരും എയറിന്ത്യ നല്‍കുന്ന വീല്‍ ചെയര്‍ സേവനം ദുരുപയോഗം ചെയ്യുന്നതായി പരാതി.
ഇന്ത്യ-യുഎസ് ഫ്ലൈറ്റില്‍ വീല്‍ ചെയറിന്റെ ആവശ്യക്കാര്‍ 30 ശതമാനം വര്‍ധിച്ചിട്ടുണ്ടെന്നും ഇത് വീല്‍ചെയര്‍ യാത്രക്കാര്ക്കുണ്ട് മുന്‍ഗണന നേടിയെടുക്കാനുള്ള തന്ത്രമാണെന്നും സൂചിപ്പിച്ച് ബ്രൂസ് എന്ന ഒരാള്‍ എക്സില്‍ നീണ്ട വീല്‍ ചെയര്‍ യാത്രക്കാരുടെ ക്യൂ കാണിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്ത് അഭിപ്രായപ്പെട്ടിരുന്നു. ഇതിനാല്‍ യഥാര്‍ത്ഥത്തില്‍ വീല്‍ ചെയര്‍ ആവശ്യമുള്ള ശാരീരികപ്രശ്നമുള്ള ആളുകള്‍ പിന്തള്ളപ്പെടുകയാണെന്നു ബ്രൂസ് പരാതിപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഈ പ്രശ്നത്തോടുള്ള പ്രതികരണങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്.
Air India says 30% of passengers on India-US flights ask for wheelchairs.
Most are able bodied travelers scamming the priority boarding system.
Real disabled passengers get left short.
— Bruce (@bruce_barrett) November 15, 2025
വീല്‍ ചെയറിന് വേണ്ടിയുള്ള യാത്രക്കാരുടെ കടിപിടി ഒഴിവാക്കാന്‍ ഒരു വീല്‍ചെയറിന് 5000 രൂപ വെച്ച് അധികം ഈടാക്കാന്‍ നിര്‍ദേശിച്ചിരിക്കുകയാണ് ബിസിനസുകാരിയായ കിരണ്‍ മജുംദാര്‍ ഷാ.
ഫീസ് വര്‍ധിപ്പിക്കുമ്പോള്‍ ആര്‍ക്കാണ് യഥാര്‍ത്ഥത്തില്‍ വീല്‍ചെയര്‍ ആവശ്യമുള്ളതെന്ന് അറിയാന്‍ കഴിയും എന്നാണ് കിരണ്‍മജുംദാര്‍ ഷാ പറയുന്നത്. ഫീസ് കൂടുമ്പോള്‍ ആവശ്യക്കാര്‍ മാത്രമേ വീല്‍ചെയര്‍ സേവനത്തിനെത്തൂ എന്നാണ് കിരണ്‍ മജുംദാര്‍ ഷാ പറയുന്നത്.
പലരും ഇപ്പോള്‍ ക്യൂ ഒഴിവാക്കാനും യാതൊരു തടസ്സവുമില്ലാതെ പറക്കുന്നതിനും എയറിന്ത്യയുടെ വീല്‍ ചെയര്‍ സൗകര്യം ദുരുപയോഗം ചെയ്യുകയാണിപ്പോള്‍. ഇത് വിമാനക്കമ്പനിക്ക് വന്‍തലവേദന സൃഷ്ടിക്കുന്നുണ്ട്. ഓരോമാസവും ഒരു ലക്ഷം വീല്‍ചെയര്‍ ബുക്കിംഗ് നടക്കുന്ന എയര്‍ലൈന്‍സാണ് ടാറ്റയുടെ എയറിന്ത്യ. പ്രായമേറിയവര‍്ക്ക് തടസ്സമില്ലാതെ സുരക്ഷാ ക്ലിയറന്‍സിനും ബാഗേജ് ശേഖരണത്തിനും സാധിക്കും എന്നതിനാലാണ് പലരും വീല്‍ചെയര്‍ ബുക്ക് ചെയ്യുന്നത്.
ബെംഗളൂരുവിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഐടി മന്ത്രിയായ പ്രിയങ്ക് ഖാര്‍ഗെയുടെ കഴിവുകേടിനെ വിമര്‍ശിച്ച് ശ്രദ്ധേയയായ ആളാണ് കിരണ്‍ മജുംദാര്‍ ഷാ.
















