ന്യൂദല്‍ഹി: ബംഗ്ലാദേശിലെ ജനങ്ങളുടെ താല്‍പ്പര്യ സംരക്ഷണത്തിന് ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്‌ക്ക് അന്താരാഷ്‌ട്ര കുറ്റകൃത്യ ട്രൈബ്യൂണല്‍ വധശിക്ഷ വിധിച്ച പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ പ്രതികരണം. 2024 ഓഗസ്റ്റില്‍ അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെട്ട ശേഷം ഷെയ്ഖ് ഹസീന ഇന്ത്യയില്‍ പ്രവാസ ജീവിതം നയിക്കുകയാണ്.
ഒരു അടുത്ത അയല്‍ക്കാരന്‍ എന്ന നിലയില്‍, ബംഗ്ലാദേശ് ജനതയുടെ സമാധാനം, ജനാധിപത്യം, സുസ്ഥിരത എന്നിവ സംരക്ഷിക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. ആ ലക്ഷ്യത്തിനായി എല്ലാ പങ്കാളികളുമായും ഞങ്ങള്‍ എപ്പോഴും ക്രിയാത്മകമായി ഇടപെടും’ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
















