ന്യൂദൽഹി: നേപ്പാളിലെ കാഠ്മണ്ഡുവിൽ നടന്ന ഒരു ലൈവ് സംഗീത പരിപാടിക്കിടെ പാകിസ്ഥാൻ റാപ്പർ തൽഹ അഞ്ജും ഭാരതത്തിന്റെ ദേശീയ പതാക പാറിച്ചു. പതാക തോളിൽ ചുറ്റി നലന്ന് പാടുന്ന താഹയലുടെ വീഡിയോ വളരെ പെട്ടെന്ന് വൈറലായി.
വീഡിയോ ഇന്റർനെറ്റിൽ വൈറലായി മണിക്കൂറുകൾക്ക് ശേഷം, വിമർശനങ്ങൾക്ക് മറുപടിയായി തൽഹ അഞ്ജും എക്‌സിൽ ഇങ്ങനെ എഴുതി; കലയ്‌ക്ക് അതിരുകളില്ല. ഞാൻ ഈ ചെയ്തത് ഇനിയും ചെയ്യും”
പാകിസ്ഥാൻ സ്വദേശിയായ ഒരു റാപ്പറാണ് തൽഹ അഞ്ജും. സഹോദരൻ തൽഹ യൂനുസും റാപ്പറും എഴുത്തുകാരനുമാണ്. പാട്ടുപരിപാടിക്കിടെ ഇന്ത്യൻ ഗള്ളി ഗാംഗ് റാപ്പർ നീസിയെ ലക്ഷ്യമാക്കി ജനക്കൂട്ടത്തിൽ നിന്ന് ഒരാൾ ഒരു ഭാരത പതാക എറിഞ്ഞു. പരപാടിയുടെ ഒഴുക്ക് തടസ്സപ്പെടുത്താതെ, തൽഹ അതിവേഗം പതാക താഴെവീഴാതെ പിടിച്ചെടുത്തു. അത് വീശി, ഒടുവിൽ അത് സ്വയം ചുറ്റി. ഈ ദൃശ്യം സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. ഇതിനോട് സമ്മിശ്ര പ്രതികരണങ്ങൾ വന്നു.തൽഹ അഞ്ജും ഇങ്ങനെ പ്രതികരിച്ചു:
‘എന്റെ ഹൃദയത്തിൽ വെറുപ്പിന് സ്ഥാനമില്ല. എന്റെ കലയ്‌ക്ക് അതിരുകളില്ല. ഞാൻ ഇന്ത്യൻ പതാക ഉയർത്തുന്നത് വിവാദത്തിന് തിരികൊളുത്തിയാൽ അത് അങ്ങനെ തന്നെയാകട്ടെ. ഞാൻ അത് വീണ്ടും ചെയ്യും. മാധ്യമങ്ങളെയും, യുദ്ധക്കൊതിയന്മാരായ സർക്കാരുകളെയും, അവരുടെ പ്രചാരണങ്ങളെയും ഞാൻ ഒരിക്കലും കാര്യമാക്കില്ല. ഉറുദു റാപ്പ് എല്ലായ്‌പ്പോഴും അതിരുകളില്ലാത്തതാണ്.”











