തിരുവനന്തപുരം: നഗരമധ്യത്തില്‍ യുവാവിനെ കുത്തികൊലപ്പെടുത്തിന് പിന്നില്‍ ഫുട്‌ബോള്‍ കളിയുമായി ബന്ധപ്പെട്ട തര്‍ക്കമെന്ന് സൂചന.തൈക്കാട് സ്‌കൂളിന് സമീപം വച്ചായിരുന്നു കൊലപാതകം.
രാജാജിനഗര്‍(ചെങ്കല്‍ചൂള) സ്വദേശി അലന്‍ ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ തൈക്കാട് സ്വദേശിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മധ്യസ്ഥതയ്‌ക്ക് എത്തിയതായിരുന്നു കൊല്ലപ്പെട്ട അലന്‍. കൂട്ടയടിക്കിടെയാണ് കത്തിക്കുത്ത്. മുപ്പതോളം വിദ്യാര്‍ഥികള്‍ സംഭവം നടക്കുമ്പോള്‍ പരിസരത്താണ് ഉണ്ടായിരുന്നുവെന്നാണ് വിവരം. അലന്റെ നെഞ്ചിലാണ് കുത്തേറ്റത്. മൃതദേഹം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
















