ന്യൂദല്‍ഹി::ഗുജറാത്ത് കലാപത്തെ തെറ്റായ കാഴ്ചപ്പാടില്‍ ചിത്രീകരിച്ച എംപുരാന്‍ സിനിമ വീണ്ടും ദല്‍ഹി സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ട്രോളുകള്‍ക്ക് പാത്രമാവുന്നു. സിനിമയുടെ സംവിധായകനായ പൃഥ്വിരാജ് എംപുരാനില്‍ മുന്ന എന്ന ഒരു കഥാപാത്രത്തെ ഉപയോഗിച്ചിട്ടുണ്ട്.
സംഘികളുടെ പ്രതിനിധിയാണ് എംപുരാനിലെ മുന്ന എന്ന കഥാപാത്രം എന്നാണ് ഇടത് ക്യാമ്പുകള്‍ അന്ന് വിമര്‍ശനം അഴിച്ചുവിട്ടത്. 2002-ൽ, ഗോധ്ര ട്രെയിൻ കത്തിച്ചതിനെത്തുടർന്ന് ഗുജറാത്തിൽ ഹിന്ദു – മുസ്ലീം വർഗീയ കലാപം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ വീട്ടില്‍ അഭയം തേടിയെത്തിയ യുവാവായ സായിദ് മസൂദിനെയും കുടുംബത്തെയും ഒറ്റുകൊടുക്കുന്ന ആളായാണ് ഹിന്ദുവായ മുന്നയെ ചിത്രീകരിക്കുന്നത്. മുസ്ലീങ്ങളോട് കടുത്ത വിദ്വേഷം പുലർത്തുന്ന ആളാണ് ഇതില്‍ മുന്ന.
പക്ഷെ പൃഥ്വിരാജ് എംപുരാനില്‍ ഉപയോഗിച്ച മുന്നയല്ല, യഥാര്‍ത്ഥത്തിലുള്ള മുന്നമാര്‍ എന്നാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന കമന്‍റുകള്‍.
മുന്ന എന്നാല്‍ ആണ്‍കുട്ടി എന്നാണര്‍ത്ഥം. യഥാര്‍ത്ഥ ആണ്‍കുട്ടികള്‍ ദല്‍ഹി കാര്‍ സ്ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരാണെന്നാണ് പരോക്ഷമായി വിമര്‍ശിക്കുന്ന തരത്തിലുള്ള കമന്‍റുകള്‍. 13 പേര്‍ കൊല്ലപ്പെടുകയും ഏകദേശം 32 വാഹനങ്ങളോളം കത്തിനശിക്കുകയും ചെയ്ത ദല്‍ഹി സ്ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരാണ് യഥാര്‍ത്ഥ മുന്നമാര്‍ എന്നാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഭീകരരായ യുവഡോക്ടര്‍മാരുടെ സംഘത്തിലെ പ്രധാനി ഒരു ഇസ്ലാമിക പണ്ഡിതനായ ഒരു മൗലവി ആണ്. ജമ്മുകശ്മീരിലെ ഡോക്ടറായ അദീലിന്റെ സഹോദരനായ ഇര്‍ഫാന്‍ മുഹമ്മദ് റാഥര്‍ എന്ന ഈ മൗലവിയാണ് മുഴുവന്‍ ഡോക്ടര്‍മാരെയും ഭീകരവാദത്തിലേക്ക് കൊണ്ടുവന്നത്. ഹിന്ദുക്കളെ ഇല്ലാതാക്കാന്‍ ശ്രമിയ്‌ക്കുന്ന, ഭാരതം എന്ന രാജ്യത്തെ ചുട്ടുചാമ്പലാക്കാനുള്ള, പല കഷണങ്ങളായി മുറിക്കാനുള്ള ആവേശത്തോെടെ പ്രവര്‍ത്തിക്കുന്ന ഈ മുന്നമാരാണ് യഥാര്‍ത്ഥ മുന്നമാരെന്നാണ് സോഷ്യല്‍മീഡിയയില്‍ പലരും പരോക്ഷവിമര്‍ശനമായി ചൂണ്ടിക്കാണിക്കുന്നത്. അല്ലാതെ മുസ്ലിങ്ങളോട് വെറുപ്പുള്ളതായി പൃഥ്വിരാജ് കാണിച്ചിട്ടുള്ള ഹിന്ദു കഥാപാത്രമായ മുന്നയല്ല യഥാര്‍ത്ഥ ആണ്‍കുട്ടി എന്നാണ് സോഷ്യല്‍ മീഡിയിലെ പലരും പ്രഖ്യാപിക്കുന്നത്.
മാത്രമല്ല ഇവരുടെ പ്ലാന്‍ അനുസരിച്ചാണ് സ്ഫോടനം നടന്നിരുന്നതെങ്കില്‍ നാശനഷ്ടം പതിന്മടങ്ങ് വര്‍ധിക്കുമായിരുന്നു. ഡി6 എന്ന പ്ലാന്‍ അനുസരിച്ച് ആറിടത്ത് സ്ഫോടനങ്ങള്‍ നടത്താനായിരുന്നു പദ്ധതി. ഇത് നടപ്പാക്കുന്നതിന് മുന്‍പ് പ്രതികളെ പിടികൂടിയതിനാല്‍ നാശനഷ്ടം 13 പേരുടെ മരണത്തില്‍ ഒതുങ്ങി.
















