ന്യൂദല്‍ഹി: ദല്‍ഹി സ്ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഡോക്ടര്‍മാരായ ഭീകരരുടെ സംഘം ഉപയോഗിച്ച് രണ്ട് കോഡുകളാണ് ബിരിയാണിയും ദാവത്തും എന്ന് വെളിപ്പെുത്തല്‍. ഇതില്‍ ബിരിയാണി എന്ന വാക്ക് ആയുധങ്ങളെയാണ് ഉദ്ദേശിക്കുന്നത്. ബിരിയാണി റെഡി എന്ന് പറഞ്ഞാല്‍ സ്ഫോടനത്തിനോ, ഭീകരദൗത്യത്തിനോ ആവശ്യമായ ആയുധങ്ങള്‍ റെഡിയായിരിക്കുന്നു എന്നാണ് അര്‍ത്ഥം.
അതുപോലെ ദാവത്ത് (അറബി ഭാഷയില്‍ ദാവ) എന്ന് പദത്തിനര്‍ത്ഥം സ്ഫോടനം നടത്തല്‍ എന്നാണ്. ഇസ്ലാമില്‍ ദാവത്ത് എന്ന വാക്കിനര്‍ത്ഥം ഇസ്ലാമിലേക്ക് ക്ഷണിക്കല്‍ അഥവാ ക്ഷണിക്കല്‍ എന്നാണ്. എന്നാല്‍ ഈ ഡോക്ടര്‍ ഭീകരര്‍ ദാവത്ത് കൊണ്ട് ഉദ്ദേശിച്ച് സ്ഫോടനം നടത്തല്‍ എന്നാണ്. ഇവര്‍ വാട്സാപിലും രഹസ്യ ആപിലും ഉപയോഗിച്ചുവന്നിരുന്ന കോഡ് ഭാഷയാണത്രെ ഇത്. ബിരിയാണി റെഡിയായി, ഇനി ദാവത്ത് ആകാം എന്നതിനര്‍ത്ഥം ദൗത്യത്തിനുള്ള ആയുധങ്ങള്‍ റെഡിയായിട്ടുണ്ടെന്നും ഇനി സ്ഫോടനം നടത്താം എന്നുമാണത്രെ.
ഇതുപോലെ ഡോക്ടര്‍മാരുടെ പ്രൊഫഷനുമായി ബന്ധപ്പെട്ട നിരവധി വാക്കുകള്‍ ഹരിയാനയിലെ ഫരീദാബാദിലെ അല്‍ ഫലാ യൂണിവേഴ്സിറ്റിയില്‍ ജോലി ചെയ്തിരുന്ന ഡോക്ടര്‍മാരായ ഭീകരര്‍ ആശയക്കൈമാറ്റത്തിനുള്ള കോഡുഭാഷയായി ഉപയോഗിച്ചിരുന്നതായി പറയുന്നു.
















