തിരുവനന്തപുരം: മാധവന്‍കുട്ടി എന്ന ഇടത് ആഭിമുഖ്യമുള്ള സീനിയര്‍ മാധ്യമപ്രവര്‍ത്തകന്റെ ബീഹാറിനെക്കുറിച്ചുള്ള നിരീക്ഷണം സോഷ്യല്‍ മീഡിയയില്‍ വൈറലായി പ്രചരിക്കുകയാണ്. ബീഹാറില്‍ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ ആര്‍എസ്എസും സംഘപരിവാര്‍ സംഘടനകളും മൂക്കുംകുത്തിവീണു എന്നാണ് മാധവന്‍കുട്ടിയുടെ വിലയിരുത്തല്‍.
അമ്പോ… അമ്പമ്പോ… 😧😳
കേട്ടിട്ട് തന്നെ പേടി ആകുന്നു… @CPIMKerala 🤡 pic.twitter.com/KMRp4jPsiW— Suman Chalissery (@sumanchalissery) November 17, 2025
ഇത് ഇന്ത്യാമുന്നണിയുടെ വലിയ വിജയമാണെന്നും മാധവന്‍കുട്ടി പറയുന്നു. കടുത്ത സംഘപരിവാര്‍ വിരോധമാണ് മാധവന്‍കുട്ടിയുടെ വാക്കുകളില്‍ നിഴലിക്കുന്നത്. ഇതിനെതിരെ ഒട്ടേറെ കമന്‍റുകളും വരുന്നുണ്ട്. “അമ്പോ… അമ്പമ്പോ… 😧😳 കേട്ടിട്ട് തന്നെ പേടി ആകുന്നു…” എന്നാണ് സുമന്‍ ചാലിശ്ശേരിയുടെ പ്രതികരണം.
എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ആകെയുള്ള 243 സീറ്റുകളില്‍ ഇന്ത്യാ മുന്നണിക്ക് 50 സീറ്റ് പോലും തികയ്‌ക്കാന്‍ കഴിഞ്ഞില്ല. 202 സീറ്റുകളാണ് എന്‍ഡിഎ തൂത്തുവാരിയത്.
















