Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഇനി ശരണമന്ത്രങ്ങളുടെ മണ്ഡലക്കാലം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2025, 12:18 pm IST
in Editorial

വൃശ്ചികപ്പുലരിയില്‍ ഒരു ശബരിമല തീര്‍ത്ഥാടനത്തിനുകൂടി തുടക്കം കുറിച്ചിരിക്കുന്നു. ഇനി വ്രതശുദ്ധിയുടെ നാളുകള്‍. ശരണമന്ത്രങ്ങള്‍ മുഴങ്ങുന്ന അന്തരീക്ഷത്തില്‍ ആയിരക്കണക്കിന് അയ്യപ്പന്മാര്‍ വരും ദിവസങ്ങളില്‍ മലചവിട്ടാനെത്തും. ഇരുമുടിക്കെട്ടുമേന്തി സന്നിധാനത്തെത്തുന്ന അയ്യപ്പന്മാര്‍ കലിയുഗവരദനായ ശബരീശനെ കണ്‍നിറയെ കണ്ട് തൊഴുതുവണങ്ങി ദുഃഖദുരിതങ്ങള്‍ ഇറക്കിവയ്‌ക്കും.

ഇന്നലെ വൈകിട്ട് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരിയാണ് നടതുറന്നത്. പതിനെട്ടാം പടിക്കു താഴെ ഇരുമുടിക്കെട്ടുമായി കാത്തുനിന്ന നിയുക്ത മേല്‍ശാന്തിമാരെ കൈപിടിച്ച് സന്നിധാനത്തേക്ക് ആനയിക്കുകയും ചെയ്തു. നിയുക്ത ശബരിമല മേല്‍ശാന്തി പ്രസാദ് നമ്പൂതിരിയെ തന്ത്രി അഭിഷേകം ചെയ്ത് അവരോധിച്ചു. മാളികപ്പുറം ക്ഷേത്രനടയില്‍ നിയുക്ത മേല്‍ശാന്തി മനു നമ്പൂതിരിയെ അവരോധിക്കുന്ന ചടങ്ങും നടന്നു.

പതിവില്‍നിന്ന് വ്യത്യസ്തമായ അന്തരീക്ഷത്തിലാണ് ഇക്കുറി തീര്‍ത്ഥാടനം നടക്കുന്നത്. ശബരിമല ക്ഷേത്രത്തില്‍ കാലങ്ങളായി നടന്നിട്ടുള്ള കോടാനുകോടി രൂപയുടെ അഴിമതിക്കഥകള്‍ ഓരോന്നായി പുറത്തുവരികയാണ്. ശ്രീകോവിലില്‍ നിന്ന് കിലോക്കണക്കിന് സ്വര്‍ണമാണ് ദേവസ്വം ബോര്‍ഡ് ഭരിച്ചിരുന്നവരുടെ ഒത്താശയോടെ കടത്തിക്കൊണ്ടുപോയത്. ശ്രീകോവിലിന്റെ കട്ടിളപ്പടി പൊതിഞ്ഞിരുന്ന സ്വര്‍ണവും ദ്വാരപാലകന്മാരില്‍ പൂശിയിരുന്ന സ്വര്‍ണവും വിദഗ്ധമായി കടത്തിക്കൊണ്ടു പോയിരുന്നു.

ഇടതു വലത് മുന്നണി സര്‍ക്കാരുകളുടെ ഭരണകാലത്ത് ഇവരുടെ പ്രതിനിധികളായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരിച്ചിരുന്നവരാണ് ആസൂത്രിതവും സംഘടിതവുമായ ഈ കവര്‍ച്ചകളില്‍ അധികവും നടത്തിയത്. ഭക്തരെ നടുക്കുന്ന കവര്‍ച്ചയുടെ വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ഈ അയ്യപ്പനിന്ദയുടെ പല വിവരങ്ങളും ഇനിയും പുറത്തുവരാനുണ്ട്. കോടതിയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന അന്വേഷണത്തില്‍ നിരവധിപേര്‍ പിടിയിലായിട്ടുണ്ട്.

മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസുവും ശബരിമല മേല്‍ശാന്തിമാരുടെ സഹായിയായി വന്ന് സ്പോണ്‍സര്‍ ചമഞ്ഞ ഉണ്ണികൃഷ്ണന്‍ പോറ്റിയും ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരായ മുരാരി ബാബുവും കെ.എസ്. ബൈജുവും അറസ്റ്റിലായിരിക്കുന്നു. ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാര്‍ എപ്പോള്‍ വേണമെങ്കിലും അറസ്റ്റിലാവാം. മറ്റൊരു ഉദ്യോഗസ്ഥയായ ജയശ്രീയുടെ അറസ്റ്റ് താല്‍ക്കാലികമായി തടഞ്ഞിരിക്കുകയാണ്. രാഷ്‌ട്രീയ യജമാനന്മാര്‍ തങ്ങളെ രക്ഷിച്ചെടുക്കുമെന്നാണ് ഇവരൊക്കെ കരുതുന്നത്.

ഇവര്‍ ഒറ്റയ്‌ക്കല്ല സ്വര്‍ണ്ണക്കൊള്ളയും മറ്റും നടത്തിയിട്ടുള്ളതെന്ന് വ്യക്തം. ഇക്കാലങ്ങളില്‍ മന്ത്രിമാരായിരുന്ന കടകംപള്ളി സുരേന്ദ്രനും കെ. രാധാകൃഷ്ണനും, യുഡിഎഫ് ഭരണകാലത്തെ ദേവസ്വം മന്ത്രിമാരും പ്രതിക്കൂട്ടിലാണ്. അതുകൊണ്ട് കുറ്റക്കാരെ രക്ഷിക്കാന്‍ എല്‍ഡിഎഫും യുഡിഎഫും കൈകോര്‍ക്കുന്ന സ്ഥിതിയാണ്.

മുന്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പുതിയ പ്രസിഡന്റായി ചുമതലയേറ്റിരിക്കുന്നു എന്നതും ഈ മണ്ഡലകാലത്തിന്റെ സവിശേഷതയാണ്. നിരീശ്വരവാദികളും ഭക്തജനങ്ങളുടെ ശത്രുക്കളുമായ ഇടതുപക്ഷത്തിന്റെ ഭരണകാലത്താണ് സ്വര്‍ണ്ണക്കൊള്ള അധികവും നടന്നിട്ടുള്ളത്. അന്വേഷണം ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ ആയതിനാല്‍ ഇക്കാര്യങ്ങള്‍ പുറത്തു വരുമെന്ന ഭയം ഇക്കൂട്ടര്‍ക്കുണ്ട്. ഭരണാധികാരികള്‍ പറയുന്നതിനപ്പുറം ചെറുവിരലനക്കാന്‍ പ്രാപ്തിയില്ലാത്തയാളാണ് താനെന്ന് ജയകുമാര്‍ തെളിയിച്ചിട്ടുണ്ട്. മുന്‍കാലത്ത് ഈ ഉദ്യോഗസ്ഥന്‍ ശബരിമലയില്‍ പല ചുമതലകള്‍ വഹിച്ചപ്പോഴും ഇതുതന്നെയായിരുന്നു അവസ്ഥ. ഇപ്പോഴത്തെ സ്ഥിതിയില്‍ ഇങ്ങനെയൊരാളെയാണ് പിണറായി സര്‍ക്കാരിന് ആവശ്യം.

താന്‍ പഴയ ആളല്ല, ശക്തമായ നടപടികള്‍ ഉണ്ടാകും എന്നൊക്കെ പുതിയ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അവകാശപ്പെടുന്നുണ്ടെങ്കിലും അതൊന്നും മുഖവിലയ്‌ക്കെടുക്കാന്‍ ഭക്തജനങ്ങള്‍ക്ക് കഴിയില്ല. പറയുന്നത് പ്രാവര്‍ത്തികമാക്കി കാണിക്കുകയാണ് വേണ്ടത്. ലക്ഷക്കണക്കിന് അയ്യപ്പഭക്തര്‍ എത്തുന്ന ശബരിമലയില്‍ പരിമിതികള്‍ ഏറെയാണ്. വിരിവയ്‌ക്കാനുള്ള സൗകര്യം പോലും അയ്യപ്പന്മാര്‍ക്ക് ലഭിക്കുന്നില്ല. അവര്‍ പലതരത്തില്‍ ചൂഷണം ചെയ്യപ്പെടുന്നുമുണ്ട്. യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിക്കാന്‍ ഉത്സാഹം കാണിച്ചവര്‍ അയ്യപ്പന്മാര്‍ക്ക് സൗകര്യമൊരുക്കുന്നതില്‍ ഗുരുതര വീഴ്ച വരുത്തുന്നു. ഇതിനൊക്കെ മാറ്റം വരാത്തിടത്തോളം ഭരണാധികാരികളെയും ദേവസ്വം ബോര്‍ഡിനേയും ഉദ്യോഗസ്ഥരെയും വിശ്വസിക്കാന്‍ ഭക്തജനങ്ങള്‍ക്ക് കഴിയില്ല.

Tags: Lord AyyappaAyyappa devoteesrelated to sabarimalaവൃശ്ചികപ്പുലരി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്താണ് വാജി വാഹനം? അയ്യപ്പന്റെ വാഹനം പുലിയോ കുതിരയോ?

Kerala

അയ്യപ്പഭക്തർക്ക് മരക്കൂട്ടത്ത് പോലീസിന്റെ മൃഗീയ മർദ്ദനം; കയ്യുംകെട്ടി നോക്കിയിരിക്കില്ലെന്ന് ക്ഷേത്ര സംരക്ഷണ സമിതി, ഡിജിപിക്ക് പരാതി നൽകി

Samskriti

സ്വാമി അയ്യപ്പന്റെ മൗനരഹസ്യം

Kerala

ശബരിമലയിൽ ​റെക്കോഡ് വരുമാനം

Kerala

തങ്ക അങ്കി രഥഘോഷയാത്ര ഇന്ന് സന്നിധാനത്ത് എത്തും; ശബരിമലയിൽ 26 നും 27 നും ദർശന നിയന്ത്രണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

മുഖ്യമന്ത്രിയെ തെമ്മാടി എന്ന് വിളിച്ചയാളാണ് ഞാൻ’;ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്;അഖിൽ മാരാർ

കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്ക്; ആർ.എസ് അരുൺരാജും ബി.എസ് അനൂപും ബിജെപിയിൽ

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.