തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രനെ പുകഴ്‌ത്തിയ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയെ ട്രോളി സോഷ്യൽ മീഡിയ . ആര്യ രാജേന്ദ്രന് എംഎല്‍എയേക്കാള്‍ വലിയ പദവി ചിലപ്പോള്‍ തേടിയെത്തുമെന്നാണ് മന്ത്രിയുടെ പ്രതികരണം. പത്താം ക്ലാസില്‍ പഠിച്ച കുട്ടിയെ എട്ടാം ക്ലാസില്‍ ഇരുത്താനാകില്ലല്ലോ എന്നാണ് മന്ത്രി ആര്യയെ കുറിച്ചുള്ള ചോദ്യത്തിന് നല്‍കിയ ഉത്തരം. ആര്യാ രാജേന്ദ്രന്‍ ഒരു രൂപയുടെ അഴിമതി കാണിച്ചിട്ടില്ലെന്നും ശിവന്‍കുട്ടി പറഞ്ഞു.
എന്നാൽ ഇതിനെ ട്രോളുകയാണ് പലരും . ബാലവാടിയിൽ പോലും പോകാത്തയാൾക്ക് പത്താം ക്ലാസ് സർട്ടിഫിക്കറ്റ് ആര് കൊടുത്തു ശിവൻകുട്ടിയണ്ണാ എന്നാണ് ഒരു കമന്റ് . സാറിന് ഒന്ന് മുതൽ ഏതു ക്ലാസിലും ഇരിക്കാനുള്ള യോഗ്യതയുണ്ട് , നാലക്ക സംഖ്യ കൂട്ടി വായിക്കാൻ അറിയാത്തവൻ മന്ത്രിയാകുന്ന നാട്ടിൽ ഇതൊക്കെ നിസാരമാണെന്നാണ് ചില കമന്റുകൾ. അഴിമതി നടത്തിയിട്ടില്ലെന്ന് മാത്രം പറയല്ലേയെന്നും ചിലർ കമന്റ് ചെയ്യുന്നു.
















