കൊൽക്കത്ത : മമത ബാനർജിയുടെ ബംഗ്ലാദേശി ക്രിമിനൽ കോട്ട തകർത്ത് വോട്ടർ പരിഷ്ക്കരണം . രാജ്യത്ത് തീവ്ര വോട്ടർ പരിഷ്ക്കരണ പ്രക്രിയ നടക്കുന്നതിനിടെയാണ് കൊൽക്കത്തയിലെ ഗുൽഷൻ കോളനിയിലെ ബംഗ്ലാദേശികളെ കുറിച്ചുള്ള നിജസ്ഥിതി പുറത്ത് വന്നത്.ബംഗാളിൽ നടക്കുന്ന അക്രമങ്ങളിൽ മമതയെ താങ്ങി നിർത്തിയത് ഈ ബംഗ്ലാദേശികൾ ആണെന്നത് പരസ്യമായ രഹസ്യമാണ്.
ഇടതുപക്ഷ ഭരണകാലം മുതൽ, ഈ സ്ഥലം അനധികൃത നിർമ്മാണങ്ങളുടെ കേന്ദ്രമാണ്. ഇവിടെ ബംഗ്ലാദേശികൾ അനധികൃത കെട്ടിടങ്ങൾ നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്. തൃണമൂൽ ഭരണം വന്നപ്പോഴേക്കും ഇവിടം ബംഗ്ലാദേശി ക്രിമിനൽ സംഘത്തിന്റെ കോട്ടയായി മാറിയിരുന്നു . പലപ്പോഴും ക്രിമിനലുകൾ തമ്പടിക്കുന്നതും ഈ കോളനിയിൽ തന്നെ.
ഗുൽഷൻ കോളനിയിൽ മൂന്നു ലക്ഷത്തിലധികം ആളുകൾ താമസിക്കുന്നുണ്ടെങ്കിലും 3,000 വോട്ടർമാർ പോലുമില്ല എന്നായിരുന്നു മുൻപേയുള്ള ആരോപണം. കോളനിയിലെ താമസക്കാരിൽ 90%ത്തിനും വോട്ടില്ല എന്നത് എസ് ഐ ആറിൽ തെളിയിക്കപ്പെട്ടിരിക്കുകയാണ്.താമസക്കാരിൽ ഭൂരിഭാഗത്തിനും തിരിച്ചറിയൽ രേഖകൾ യാതൊന്നുമില്ല.
“ബംഗാളിലെ വോട്ടർ പട്ടികയിൽ ടിഎംസി കൃത്രിമം കാണിക്കുന്നത് ഇങ്ങനെയാണ് – യഥാർത്ഥ പൗരന്മാരുടെ അവകാശങ്ങൾ കവർന്നെടുക്കുകയും അനധികൃത നുഴഞ്ഞുകയറ്റക്കാർക്ക് കൈമാറുകയും ചെയ്യുന്നു”. ബിജെപി വക്താവ് അമിത് മാളവ്യ ട്വിറ്ററിൽ ആരോപിച്ചു.
രണ്ട് – മൂന്ന് ലക്ഷം താമസക്കാർ ഉണ്ടെന്ന് രേഖകളിൽ പറയുമ്പോൾ ഏതാനും ആയിരം പേർ മാത്രം വോട്ടർപട്ടികയിൽ ഉണ്ട്. വോട്ടർ പട്ടികയിൽ പേരില്ലാത്ത താമസക്കാർ ബംഗ്ലാദേശികൾ ആകാനാണ് സാധ്യത.
















