പത്തനംതിട്ട: അയ്യപ്പ ഭക്തര്‍ക്ക് സൗകര്യങ്ങള്‍ ചെയ്യുന്നതിനാണ് തന്റെ പ്രഥമപരിഗണനയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍. ഇന്നലെവരെ സൗമ്യനായ ഉദ്യോഗസ്ഥനായിരുന്നു താന്‍.ഇനി ആ സൗമ്യതയുണ്ടാകില്ലെന്നും അദ്ദേഹം അറിയിച്ചു.
സ്‌പോണ്‍സറെന്ന പേരില്‍ വരുന്ന എല്ലാവരെയും അംഗീകരിക്കില്ലെന്നും കെ.ജയകുമാര്‍ പറഞ്ഞു.അവരെ കുറിച്ച് അന്വേഷിച്ച് പശ്ചാത്തലം മനസിലാക്കിയ ശേഷമേ നടപടികളിലേക്ക് കടക്കൂ.
ശബരിമലയിലെ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് നിലവില്‍ നടക്കുന്ന അന്വേഷണത്തിന് എല്ലാസൗകര്യവും ചെയ്യും. ശബരിമലയില്‍ തനിക്ക് ഒരു മിഷന്‍ ഉണ്ട്.അത് ആദ്യം പറയേണ്ടത് അയ്യപ്പനോടാണ്.ശബരിമലയിലെ തെറ്റായ പ്രവണതകളില്‍ തിരുത്തലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
















