പത്തനംതിട്ട:മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തിന്റെ ആദ്യ ദിവസം തന്നെ അലങ്കോലപ്പെട്ട് ശബരിമലയിലെ ഡോളി സര്‍വീസ്.ശാരീരിക ബുദ്ധിമുട്ടുള്ളവര്‍ പമ്പയില്‍ കാത്തുകിടക്കുന്നു.
മരാമത്തും വിജിലന്‍സും ചേര്‍ന്നുളള പരിശോധന പൂര്‍ത്തിയാകാത്തതാണ് സര്‍വീസ് മുടങ്ങാന്‍ കാരണം. എന്നാല്‍ സ്വാധീനമുള്ളവര്‍ക്ക് ഡോളി സര്‍വീസ് ലഭ്യമാണെന്ന് തീര്‍ഥാടകര്‍ ആരോപിച്ചു.
നട തുറന്ന ഞായറാഴ്ച വൈകുന്നേരം വലിയ തിരക്കാണ് ദര്‍ശനത്തിന് അനുഭവപ്പെട്ടത്.വൃശ്ചിക പുലരിയില്‍ പുതിയ മേല്‍ശാന്തി പ്രസാദ് നമ്പൂതിരി നട തുറക്കും.
















