കണ്ണൂര്‍: ബിഎല്‍ഒ ആയിരുന്ന അനീഷ് ജോര്‍ജിന്റെ ആത്മഹത്യയില്‍ പ്രതിഷേധിച്ച് ബിഎല്‍ഒമാര്‍ തിങ്കളാഴ്ച ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കും. സംസ്ഥാന വ്യാപകമായി 35,000 പേരാണ് ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലേക്കും സംസ്ഥാന, ജില്ലാ വരണാധികാരുടെ ഓഫീസുകളിലേക്കും പ്രകടനം നടത്തും.
പയ്യന്നൂര്‍ ഏറ്റുകുടുക്കയില്‍ ബൂത്ത് തല ഓഫീസര്‍ (ബിഎല്‍ഒ) ജീവനൊടുക്കിയ സംഭവത്തെ തുടര്‍ന്നാണ് പ്രതിഷേധം. തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് മാനസിക സമ്മര്‍ദ്ദം മൂലമാണ് അനീഷ് ജോര്‍ജ് അത്മഹത്യ ചെയ്തതെന്നാണ് ആരോപണം.
തദ്ദേശ തെരഞ്ഞെടുപ്പ് വേളയില്‍ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം കൂടെ നടക്കുന്നത് ജോലി സമ്മര്‍ദ്ദമുണ്ടാക്കുന്നെന്നാണ് ആരോപണം.
















