Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കാശുകണ്ട് അന്ധാളിക്കുന്ന കവി സച്ചിദാനന്ദനെപ്പോലുള്ളവർ സാഹിത്യത്തിലെ പെന്തക്കോസ്താണെന്ന് വിമർശനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2025, 05:07 pm IST
in Kerala, News, Literature

തിരുവനന്തപുരം: കാശുകണ്ട് അന്ധാളിക്കുന്ന കവി സച്ചിദാനന്ദനെപ്പോലുള്ളവർ സാഹിത്യത്തിലെ പെന്തക്കോസ്തുകളാണെന്ന് വിമർശനം. ഇടതുപക്ഷം ഹിന്ദുത്വയിലേക്ക് പോകരുതെന്ന സച്ചിദാനന്ദന്റെ അഭിപ്രായത്തിനാണ് ഈ വിമർശനം. എംടി, ഒഎൻവി എന്നിവരുടെ ജ്ഞാനപീഠ ലബ്ധിയേയും വിമർശിക്കുന്നത് പ്രസിദ്ധ ചെറുകഥാകൃത്തും സാമൂഹ്യ-സാംസ്‌കാരിക വിമർശകനുമായ അശോക് കർത്തായാണ്. കർത്താ ഒരു കാലത്ത് ഏറെ ശ്രദ്ധേയമായ ചെറുകഥകൾ എഴുതിയിരുന്നയാളാണ്.
അശോക് കർത്തായുടെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത് മാർക്‌സിസം ഒരു സാമൂഹിക വിശകലന ഉപകരരണമാണെന്നാണ്. അതിനാൽ ഉൾക്കൊണ്ട പാരമ്പര്യം ഉപേക്ഷിക്കണമെന്നു പറയുന്നത് ശുദ്ധ ഭോഷ്‌കാണെന്നും കർത്താ പറയുന്നു. വ്യാസന്റെ ഇതിഹാസമില്ലായിരുന്നെങ്കിൽ ഒഎൻവിക്കും എംടിക്കും ജ്ഞാനപീഠം കിട്ടുമായിരുന്നോ എന്നും കർത്താ ചോദിക്കുന്നു. ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം:

”ഇടതുപക്ഷം ഹിന്ദുത്വയിലേക്ക് പോകരുതെന്നു സച്ചിദാനന്ദൻ.
പിന്നെ എങ്ങോട്ട് പോകണമെന്നു കവി ഉത്‌ബോധിപ്പിച്ചില്ല.
ഉദ്ദേശിച്ചത് BJP യിൽ ചേരരുതെന്നാണ് എങ്കിൽ ഒ.കെ. അതിനു സച്ചിദാനന്ദനെ പോലുള്ളവർ വായടച്ച് വച്ചാൽ മതി.
മാർക്‌സിസം ഒരു സാമൂഹികവിശകലന ഉപകരണമാണ്.
എന്നു വച്ച് ഒരാൾ ഉൾക്കൊണ്ട പാരമ്പര്യം ഉപേക്ഷിക്കണമെന്നു പറയുന്നത് ശുദ്ധ ഭോഷ്‌കാണ്.
അതാവർത്തിച്ച് അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത് ഫാഷിസവും.
താൻ ജനിച്ച് വളർന്ന ചുറ്റുപാടും നദിയും വെയിലും ഭൂപ്രകൃതിയും ബന്ധവും പുരാണേതിഹാസങ്ങളും തന്നെ സ്വാധീനിച്ചിട്ടില്ലെന്നു അദ്ദേഹത്തിനു പറയാൻ പറ്റുമോ? പഴയ കാവ്യങ്ങളിൽ നിന്നു സന്ദർഭങ്ങൾ അടർത്തിയെടുത്ത് വക്രീകരിച്ച് കവിത എഴുതി കാശ് മേടിച്ച ആളാണിത് പറയുന്നത്.
എം.ടിക്കും ഒ.എൻ.വി ക്കും ജ്ഞാനപീഠം കിട്ടാൻ വ്യാസൻ ഇതിഹാസം ചമയ്‌ക്കേണ്ടി വന്നു.
നൂറ് കൊല്ലം മുമ്പ് കേരളത്തിൽ ഉണ്ടായിരുന്ന ബഹുഭർതൃത്വം സാമൂഹിക നോവലാക്കിയാൽ മറ്റൊരു നാലുകെട്ടേ ആവുകയുള്ളു എന്ന തിരിച്ചറിവാണ് എം.ടിയെ വ്യാസന്റെ നിശബ്ദതയിൽ ചേക്കേറാൻ പ്രേരിപ്പിച്ചത്. വ്യാസന്റെ ഊർജമല്ലാതെ മറ്റെന്തുണ്ട് രണ്ടാമൂഴത്തിൽ?
പുരുഷനു പ്രണയമില്ല എന്നൊരു നോവലിസ്റ്റ് ഗദ്ഗതിക്കുമ്പോൾ അവർ രണ്ടാമൂഴം വായിച്ചിട്ടില്ലേന്നു സംശയിക്കണം. സൗഗന്ധികം തേടിയുള്ള ഭീമന്റെ യാത്ര പിന്നെന്തിന്റെ ആവിഷ്‌കാരമാണ്? കാമുകിക്ക് വേണ്ടി രാജ്യമുപേക്ഷിക്കുന്ന യൂറോ സെൻറർ കഥാപാത്രത്തേക്കാൾ പോസിറ്റീവല്ലെ കാമുകിക്ക് വേണ്ടി രാജ്യം പിടിച്ചെടുത്ത ഭീമൻ? ഭീമനെ സൃഷ്ടിച്ച വ്യാസനേ (അത് അടിച്ചുമാറ്റി ജ്ഞാനപീഠം നേടിയ എം.ടിയും) തള്ളിക്കളയാൻ ഇയാൾ എന്ത് തേങ്ങയാണ് പറയുന്നത്? ഹിന്ദുത്വ!
മലയാളിയുടെ വഷളൻ മനസിനെ പ്രതിഫലിപ്പിക്കാനാണെങ്കിലും ഉജ്ജയിനിക്ക് പശ്ചാത്തലമായത് ഭാരതത്തിലെ ഏറ്റവും വലിയ കാവ്യ പ്രതിഭയായിരുന്നു.
ഇതൊക്കെ മറയ്‌ക്കണം, മറക്കണം എന്നല്ലെ കാശ് കണ്ട് അന്ധാളിക്കുന്ന കവി സച്ചി പറയുന്നത്.
പെന്തക്കോസ്ത് ആവുമ്പോൾ ഒരാൾ പെട്ടെന്നു അതിനെ പുകഴ്‌ത്തിപ്പറയും. ആവേശത്തോടെ അതിന്റെ ആചാരങ്ങളിലും ഉപാസനകളിലും മുഴുകും.
സച്ചിദാനന്ദനെപ്പോലുള്ളവർ ലിറ്റററി പെന്തക്കോസ്തുകളാണ്.
ഹാലേലുയ.
ആമേൻ!”

 

 

Tags: #AshokKartha#EpicssachidanandanLiteratureHIndutwaMTONV#MalayalamPoem
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ഞാന്‍ കരുതിയത് ആര്‍എസ്എസില്‍ ബ്രാഹ്മണരേ ഉള്ളൂ എന്നാണ്, പക്ഷെ എല്ലാ സമുദായത്തില്‍ പെട്ടവരുംഉണ്ട്, അവര്‍ക്ക് മുസ്ലിം വിരോധമില്ല’

Vicharam

കരിമല കയറ്റം, കഠിനം കഠിനം!

Kerala

പിണറായി 3.0 ദോഷം ചെയ്യൂം; ജനങ്ങൾക്ക് ഒന്നും ചെയ്തതായി കാണുന്നില്ലെന്ന് സാറാ ജോസഫ്, ബംഗാളിലെ അനുഭവം ഓർക്കണമെന്ന് സച്ചിദാനന്ദൻ

Article

ഷോകേസ് സാഹിത്യം

Varadyam

കവിത: നാദബ്രഹ്‌മ തീര്‍ത്ഥം… ത്രിമൂര്‍ത്തി സംഗമം

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.