തിരുവനന്തപുരം: സ്ഥാനാര്‍ത്ഥിയാകാന്‍ ലഭിക്കാത്ത ചിലര്‍ നടത്തിയ ആത്മഹത്യാ ശ്രമങ്ങള്‍ സൂചിപ്പിക്കുന്നത് തിരുവനന്തപുരം കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ലഭിച്ചിരിക്കുന്ന വലിയ മുന്‍കൈ ആണെന്ന് മുന്‍ ഡിജിപി ഡോ. ടി.പി. സെന്‍കുമാര്‍ .
‘ജയം ഉറപ്പാണ് എന്ന് തോന്നുന്ന സമയം ആ സീറ്റ് ലഭിക്കുന്നില്ലെങ്കില്‍ അതുണ്ടാക്കുന്ന വിഷമമാണ് ഇത്തരം നടപടികളിലേക്ക് എത്തിക്കുന്നത്. പക്ഷേ ആത്മഹത്യ ഒന്നിനും പരിഹാരമല്ല.മാത്രമല്ല ലക്ഷക്കണക്കിന് പ്രവര്‍ത്തകരുള്ള പാര്‍ട്ടിക്ക് എല്ലാവര്‍ക്കും ടിക്കറ്റ് കൊടുക്കാനാകുമോ? ‘ ഫസ്ബുക്ക് പോസ്റ്റില്‍ സെന്‍കുമാര്‍ എഴുതി.
‘ ടിക്കറ്റ് കിട്ടിയില്ലെങ്കില്‍ ആത്മഹത്യ ചെയ്യുക എന്ന സ്ഥിതി വരെ എത്തുന്നവര്‍ തീര്‍ച്ചയായും രാഷ്‌ട്രീയത്തില്‍ നിന്നും പിന്തിരിയുകയാണ് വേണ്ടിയിരുന്നത്. കാരണം ഇത്തരം സന്ദര്‍ഭങ്ങളെ ധീരതയോടെ നേരിടുന്നതിന് കഴിയാത്തവര്‍ക്ക് പറ്റിയ മേഖല അല്ല രാഷ്‌ട്രീയം. മരണം ദുഃഖകരമാണ്. പക്ഷേ ഒരു സീറ്റ് കിട്ടിയില്ല എന്ന പേരില്‍ മരിക്കാന്‍ ശ്രമിക്കുന്നതും തീര്‍ത്തും അപലപനീയമാണ്. കുടുംബത്തെ എങ്കിലും ആലോചിക്കണമായിരുന്നു.
ഇനി ആരും ഇങ്ങനെ ചെയ്യാതിരിക്കട്ടെ. അതോടൊപ്പം നേതൃത്വം അര്‍ഹര്‍ക്ക് മാത്രം സീറ്റ് നല്‍കുന്നു എന്ന് ഉറപ്പാക്കുകയും വേണം.
ഇത്തവണ തിരുവനന്തപുരത്തെ ജനങ്ങള്‍ വികസനത്തെ, സത്യസന്ധതയെ, സമാധാനത്തെ, നിഷ്പക്ഷതയെ,കഴിവുറ്റ, ബിജെപിയെ ഭൂരിപക്ഷത്തിലെത്തിക്കും’ സന്‍കുമാര്‍ എഴുതി.













