Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ഐസ്‌ലാന്റിലെ കൊതുകുകള്‍

ഡോ.അനില്‍കുമാര്‍ വടവാതുര്‍ by ഡോ.അനില്‍കുമാര്‍ വടവാതുര്‍
Nov 16, 2025, 01:56 pm IST
in Varadyam

ഈ തലക്കെട്ടു വായിക്കുമ്പോള്‍ ആരുടെ മനസ്സിലും ഉണ്ടാകാവുന്ന ഒരു ചോദ്യമുണ്ട്. ഐസ്ലാന്റിലെ കൊതുകുകള്‍ക്ക് എന്താണിത്ര പ്രത്യേകത. തീര്‍ച്ചയായും ആ കൊതുകുകള്‍ക്ക് യാതൊരു പ്രത്യേകതയുമില്ല. മറിച്ച് ഐസ്ലാന്റിനാണ് പ്രത്യേകത. ഭൂഗോളത്തില്‍ കൊതുകുകളുടെ ചിറകടി ഉയരാത്ത അപൂര്‍വ നാടെന്ന പ്രത്യേകത.

അന്നാട്ടില്‍ ആദ്യമായി കൊതുകിന്റെ ഇരമ്പം മുഴങ്ങിയെന്നറിയുമ്പോഴുണ്ടാവുന്ന ആകുലത. ഐസ്ലാന്റിന്റെ തലസ്ഥാനമായ റെയ്ജാവിക്കിന്റെ വടക്ക് കിഴക്കുള്ള ഹിമാനി താഴ്വരയായ ക്ജോസിലാണ് നാടിനെ നടുക്കിയ ആ സംഭവം നടന്നത്. അവിടെ മുന്തിരിത്തോട്ടത്തില്‍ തയ്യാറാക്കിയ മധുരമുള്ള വൈന്‍ കെണി (റെഡ്വൈന്‍ റിബണ്‍) യില്‍ മൂന്ന് കൊതുകുകള്‍ വീണു. ഒരാണും രണ്ട് പെണ്ണും. രാജ്യത്തെത്തിയ ആദ്യ കൊതുകുകള്‍… കിട്ടിയ പാതി അതിനെ പിടികൂടിയ ബിജോണ്‍ ജാല്‍റ്റസണ്‍ എന്ന പ്രാണിപ്രിയന്‍ അവയെ നാഷണല്‍ സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിലെത്തിച്ചു. പരിശോധനക്കുശേഷം പ്രാണി ശാസ്ത്രജ്ഞനായ മത്തിയാസ് ആല്‍ഫ്രഡ് വിധിയെഴുതി- അവ കൊതുകുകള്‍തന്നെ. വര്‍ഗം കുലിസെറ്റ അനുലാറ്റ. അവയുടെ ഉള്ളില്‍ രോഗാണുക്കളെ ഒന്നും കണ്ടെത്താനായില്ലെന്നും ഇന്‍സ്റ്റിറ്റ്യൂട്ട് പ്രഖ്യാപിച്ചു.

തണുപ്പു നിറഞ്ഞ ഐസ്ലാന്റില്‍ ഉഷ്ണരക്ത ജീവികളായ കൊതുകുകള്‍ എങ്ങനെയെത്തിയെന്നതായിരുന്നു അടുത്ത ചോദ്യം. കപ്പലിലെ കണ്ടെയ്നറിനകത്തു കയറി വന്നതാണെന്ന് ചില വിരുതന്മാര്‍ പറഞ്ഞു. വിമാനത്തിലൂടെ എത്തിയെന്ന് മറ്റ് ചിലര്‍ ആശ്വാസം കൊണ്ടു. കാലാവസ്ഥാ മാറ്റം മൂലമുണ്ടായ ആഗോളതാപനത്താല്‍ ആണെന്ന് ചില ‘ദോഷൈദൃക്കു’കള്‍ പറഞ്ഞു. 1980 ല്‍ ഐസ്ലാന്റിന് വളരെ അടുത്തുവരെ ഒരു കൊതുക് വന്നത്രെ. അന്ന് ഗ്രീന്‍ലാന്റില്‍നിന്ന് കെഫ്ലാവിക് വിമാനത്താവളത്തിലെത്തിയ വിമാനത്തില്‍ വന്ന കൊതുകിനെ ശാസ്ത്രജ്ഞനായ ഗിസ്ലി മാര്‍ ഗിസ്ലാസന്‍ അന്ന് പിടികൂടി. അതിനെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നാച്വറല്‍ ഹിസ്റ്ററിയുടെ ചില്ലലമാരയില്‍ പതിക്കുകയും ചെയ്തു.

വടക്കന്‍ അറ്റ്ലാന്റിക് സമുദ്രത്തില്‍ ആര്‍ട്ടിക് വൃത്തത്തില്‍ കഴിയുന്ന ഐസ്ലാന്റില്‍ തണുപ്പുകാലത്ത് മൈനസ് ഒന്നാണ് താപനില. ചൂടുകാലത്ത് പരമാവധി 11 ഡിഗ്രി സെന്റിഗ്രേഡും. കൊതുക് തണുപ്പുകാലത്ത് മുട്ടയിട്ടാലും ചൂടുകാലത്ത് ലാര്‍വ വിരിഞ്ഞാലും ഇടക്കിടെ വെള്ളം കട്ടിയാവുമ്പോള്‍ ചത്തുപോകും. പക്ഷേ ചൂട് കൂടുന്നു. കഴിഞ്ഞ വേനലില്‍ ഐസ്ലാന്റിലും ചൂട് കൂടി. ഹിമാനികള്‍ അതിവേഗം ഉരുകിത്തുടങ്ങി. അപ്പോള്‍ ചൂടിനെ ഇഷ്ടപ്പെടുന്ന കൊതുകുകള്‍ വരിക സ്വാഭാവികം. ഒന്നോ രണ്ടോ വന്നാല്‍ മ്യൂസിയത്തില്‍ വയ്‌ക്കാം. ഒരുപാടായാലോ?

യന്തിരന്മാരുടെ ചൈന കൃത്രിമബുദ്ധിയുള്ള യന്ത്രമനുഷ്യരെ നിര്‍മ്മിച്ചു കൂട്ടുന്നതില്‍ ചൈന ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നു. ഇന്റര്‍ നാഷണല്‍ ഫെഡറേഷന്‍ ഓഫ് റോബോട്ടിക്സ് റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ വര്‍ഷം ചൈന ജന്മം നല്‍കിയത് മൂന്ന് ലക്ഷം യന്തിരന്മാര്‍ക്ക്. ലോകത്തിലെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയെന്ന് ഊറ്റംകൊള്ളുന്ന അമേരിക്ക നിര്‍മിച്ചെടുത്തത് കേവലം 34000 എണ്ണം മാത്രം.

ചൈനയിലെ ഫാക്ടറികളില്‍ 20 ലക്ഷത്തിലധികം യന്തിരന്മാര്‍ പണിയെടുക്കുന്നുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകള്‍ പറയുന്നത്. വിവിധതരം യന്തിരന്മാരെ വില്‍ക്കുന്ന കൂറ്റന്‍ കടകള്‍ വരെ ബീജിങ്ങില്‍ ആരംഭിച്ചു കഴിഞ്ഞുവത്രേ. കൃത്രിമ ബുദ്ധിയില്‍ അധിഷ്ഠിതമായ ഹ്യൂമനോയ്ഡ് റോബോട്ടുകളെ രൂപപ്പെടുത്തുന്ന സ്റ്റാര്‍ട്ട്-അപ്പുകള്‍ക്ക് ചൈനാ സര്‍ക്കാര്‍ വന്‍തോതിലുള്ള സഹായവും നല്‍കിവരുന്നു. ഇത്തരം സ്റ്റാര്‍ട്ട്-അപ്പ് വികസനത്തിനായി 13700 കോടി ഡോളറിന്റെ ഫണ്ടും ചൈന സ്ഥാപിക്കുന്നുണ്ടെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

 

 

Tags: mosquitoശാസ്ത്രവിചാരംIceland
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

ചിലരെ മാത്രം കൊതുക് കടിക്കുന്നുണ്ടോ? എങ്കിൽ കാരണം ഇതാണ്

Varadyam

പാമ്പിന് കൂട്ട് കീരികള്‍

ജോയ് മില്‍നെ
Varadyam

വിശ്വവിഖ്യാതമായ മൂക്ക്

കാല്‍ നൂറ്റാണ്ടു മുമ്പത്തെ ഒരോര്‍മ... ജയന്ത് നര്‍ലിക്കറിനൊപ്പം ലേഖകന്‍
Varadyam

ഓര്‍മ്മയിലെ ശാസ്ത്ര സുഗന്ധം

Varadyam

ശാസ്ത്രവിചാരം: തോക്കുകള്‍ കഥപറയുന്നില്ല

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.