ദില്ലി: ചെങ്കോട്ട സ്ഫോടനത്തിനു പിന്നിലെ ഭീകരസംഘവുമായി ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്ന ഫരീദാബാദ് അല്‍ ഫലാഹ് സര്‍വകലാശാലയിലെ എംബിബിഎസ് വിദ്യാര്‍ഥി ജാനിസുര്‍ ആലം എന്ന നിസാര്‍ ആലത്തെ ബംഗാളിലെ ഉത്തര ദിനാജ്പുര്‍ ജില്ലയില്‍നിന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അറസ്റ്റുചെയ്തു.ചെങ്കോട്ട സ്ഫോടനത്തിൽ കസ്റ്റഡിയിലുള്ള ഭീകരരിൽ നിന്ന് സംശയാസ്പദമായ നമ്പറുകൾ കണ്ടെത്തി. ഹരിയാനയിൽ നിന്ന് പിടിയിലായ ഡോക്ടറുടെ ഫോണിൽ നിന്നും നിർണായക വിവരങ്ങളാണ് എൻഐഎ ശേഖരിച്ചിരിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് അയൽ സംസ്ഥാനങ്ങളിൽ അടക്കം കനത്ത പരിശോധന നടക്കുകയാണ്.ഹരിയാനയിൽ നിന്ന് പിടിയിലായ ഡോക്ടറുടെ ഫോണിൽ സംശയാസ്പദമായ നമ്പറുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഹരിയാനയിലെ നൂഹിൽ നിന്നും അന്വേഷണ ഏജൻസി കസ്റ്റഡിയിലെടുത്ത ഡോക്ടർമാരിൽ ഒരാളുടെ ഫോണിൽ നിന്നാണ് സംശയാസ്പദമായ നമ്പറുകൾ കണ്ടെത്തിയത്. ഇതിലടക്കം വിശദമായ അന്വേഷണമാണ് എൻഐഎ നടത്തുന്നത്. സ്ഫോടന കേസിൽ കസ്റ്റഡിയിലുള്ള ഭീകരരെ എൻ ഐ എ സംഘം വിശദമായി ചോദ്യം ചെയ്തു.
ഡോക്ടർമാരായ മുസമ്മിൽ, ആദിൽ, ഷെഹീന എന്നിവരെ ആണ് ചോദ്യം ചെയ്തത്. സ്ഫോടനം നടത്തിയ ഉമർ ഉൾപ്പെടെയുള്ള ഡോക്ടർമാർ പലതവണ നൂഹ് സന്ദർശിച്ചുവെന്ന വിവരവും അന്വേഷണ സംഘത്തിന് ലഭിച്ചു.അതേസമയം ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന സംശയത്തിൽ എൻഐഎ അറസ്റ്റ് ചെയ്ത യുവാവിനെ വിട്ടയച്ചു. അൽഫലാഹ് സർവകലാശാലയിലെ എംബിബിഎസ് വിദ്യാർത്ഥിയാണ് ഇയാൾ. ഇതിനിടെ, സ്ഫോടനത്തെ തുടർന്ന് അടച്ച ചെങ്കോട്ട ഇന്ന് സന്ദർശകർക്കായി തുറന്നു കൊടുക്കും.
കനത്ത സുരക്ഷ ക്രമീകരണങ്ങളോടെ ആയിരിക്കും പ്രവേശനമെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ അറിയിച്ചു. ഷഹീന് അന്താരാഷ്‌ട്ര അന്താരാഷ്‌ട്ര ബന്ധങ്ങളുണ്ട്. ലക്‌നോ സ്വദേശിയും ഭീകരസംഘത്തിലെ പ്രധാനികളിലൊരാളുമായ ഡോ. മുസമ്മില്‍ അഹമ്മദ് ഗനായിയുടെ സഹപ്രവര്‍ത്തകയും സുഹൃത്തുമായ ഡോ. ഷഹീന്‍ പാസ്‌പോര്‍ട്ടിന് അപേക്ഷിച്ചത് അടുത്തിടെയാണ്. ഡോക്ടര്‍മാര്‍ ഉള്‍പ്പെട്ട ഭീകരസംഘം പദ്ധയിട്ടിരുന്ന ഭീകരാക്രമണപരമ്പരയ്‌ക്കു മുന്പായോ പിന്നീടോ രാജ്യം വിടാന്‍ ലക്ഷ്യമിട്ടാണു ഷഹീന്‍ പാസ്‌പോര്‍ട്ടിന് അപേക്ഷിച്ചതെന്നാണ് വിലയിരുത്തല്‍.
പാക് ഭീകരന്‍ മസൂദ് അസറിന്റെ സഹോദരിയുടെ നേതൃത്വത്തിലുള്ള ജയ്ഷ് ഇ മുഹമ്മദിന്റെ വനിതാ തീവ്രവാദി ഗ്രൂപ്പ് ഇന്ത്യയില്‍ രൂപീകരിക്കാന്‍ ഷഹീനെയാണു ചുമതലപ്പെടുത്തിയിരുന്നത്. വനിതാഡോക്ടറുടെ പാസ്‌പോര്‍ട്ട് അപേക്ഷയുടെ ഭാഗമായുള്ള പോലീസ് വെരിഫിക്കേഷനിടെയാണു സംഘാംഗമായ ഡോ. മുസമ്മിലിന്റെ വാടക കെട്ടിടത്തില്‍നിന്നു വന്‍ സ്‌ഫോടകശേഖരം കണ്ടെടുത്തത്.
















