കൊച്ചി: ശബരിമല സ്വര്‍ണ്ണക്കൊള്ള സംബന്ധിച്ച എഫ്ഐആറിന്റെയും എഫ്ഐഎസിന്റെയും പകര്‍പ്പുകള്‍ നല്‍കാന്‍ വിസമ്മതിച്ച റാന്നി മജിസ്ട്രേറ്റ് കോടതി ഉത്തരവിനെതിരെ ഇഡി ഹൈക്കോടതിയെ സമീപിച്ചു. 2002 ലെ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമം പ്രകാരമുള്ള ഇഡിയുടെ നിയമപരമായ ഉത്തരവാദിത്തം നിറവേറ്റാന്‍ ഇടപെടണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
ഐപിസി സെക്ഷന്‍ 467 പ്രകാരമുള്ള വ്യാജരേഖ ചമയ്‌ക്കല്‍, അഴിമതി നിരോധന നിയമപ്രകാരമുള്ള ചട്ടലംഘനങ്ങള്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ ഇഡിയുടെ അന്വേഷണ പരിധിയില്‍ പെടുന്നതാണാന്ന് ഹര്‍ജിയില്‍ പറയുന്നു.ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, 2023 ലെ സെക്ഷന്‍ 528 പ്രകാരമാണ് ഹര്‍ജി.
















