പാറശ്ശാല: സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട പാറശാല കോണ്‍ഗ്രസ് കോര്‍ കമ്മിറ്റിയോഗത്തിനിടെ സംഘര്‍ഷം. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായി കൂടിയ കോണ്‍ഗ്രസ് പാറശ്ശാല കോര്‍ കമ്മിറ്റിയിലാണ് തര്‍ക്കം ഉടലെടുത്തത്.
പാറശ്ശാല പഞ്ചായത്തിലെ പവതിയാന്‍വിള വാര്‍ഡില്‍ രണ്ട് സ്ഥാനാര്‍ത്ഥികള്‍ തമ്മിലുണ്ടായ തര്‍ക്കത്തിന് പരിഹാരം ഉണ്ടാകുന്നതിനു മുമ്പേ കോര്‍ കമ്മറ്റി ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി ആകാന്‍ തയ്യാറായതാണ് പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്. തര്‍ക്കം പിന്നീട് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. സംഘര്‍ഷത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പരിക്കേറ്റു.
പ്രമുഖ നേതാക്കള്‍ ഇടപെട്ട് പ്രശ്‌നം രമ്യതയിലെത്തി. സംഘര്‍ഷത്തെ തുടര്‍ന്ന് സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്താനാകാതെ യോഗം പിരിഞ്ഞു. ബ്ലോക്ക് ഡിവിഷനുകളിലുംപാറശ്ശാല പഞ്ചായത്തിന്റെ പത്തോളം വാര്‍ഡുകളിലും സ്ഥാനാര്‍ത്ഥി തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ അന്തിമ തീരുമാനം നടത്താനാകാത്ത സ്ഥിതിയാണ്.
















