കോട്ടയം: മാന്നാനം സെന്റ് എഫ്രേംസ് എച്ച്എസ്എസില്‍ ഇന്‍ഡോര്‍ കോര്‍ട്ടില്‍ നടക്കുന്ന ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമുള്ള 20-ാമത് എഫ്രേംസ് ട്രോഫി ഓള്‍ കേരള ഇന്റര്‍ സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഉദ്ഘാടന ദിവസം സെന്റ് എഫ്രേംസ് എച്ച്എസ്എസ് മാന്നാനത്തിന് വിജയത്തുടക്കം. ആദ്യ മത്സരത്തില്‍ 47-37ന് ഗിരിദീപിം ബഥനിയെ ആണ് തോല്‍പ്പിച്ചത്.
രണ്ടാമത്തെ മത്സരത്തില്‍ സെന്റ് ജോസഫ്‌സ് എച്ച്എസ്എസ് പുളിക്കുന്ന് 15028ന് സെന്റ് എഫ്രേംസ് ബി ടീമിനെതിരെ വിജയം നേടി. ലീഗ് കം നോക്കൗട്ട് ഫോര്‍മാറ്റില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ ആണ്‍കുട്ടികളിലും പെണ്‍കുട്ടികളിലുമായി കേരളത്തിലെ ആറ് പ്രമൂഖ സ്‌കൂളുകള്‍ വീതം ഇരു വിഭാഗത്തിലും മത്സരിക്കുന്നു.













