തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് മന്ത്രിയെ ഞെട്ടിച്ച് ഗായിക വൈക്കം വിജയലക്ഷ്മി. ശിശുദിനാഘോഷത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിനിടെയായിരുന്നു വിദ്യാര്‍ത്ഥികളെ ഭഗത് ഗീത കൂടി പഠിപ്പിക്കുന്നത് നന്നായിരിക്കുമെന്ന് വിജയലക്ഷ്മി പറഞ്ഞത്. നിശാഗന്ധിയില്‍ ഇടതു പക്ഷ സര്‍ക്കാര്‍ സംഘടിപ്പിച്ച സംസ്ഥാനതല ശിശുദിനാചരണം പരിപാടിയാണ് ആരോഗ്യമന്ത്രി വീണ ജോര്‍ജ് വേദിയിലിരിക്കവെ ഗായിക ഈ അഭിപ്രായപ്രകടനം നടത്തിയത്. ഹൈന്ദവ ബന്ധമുളള വിഷയങ്ങള്‍ പാഠപുസ്തകങ്ങളില്‍നിന്ന് നീക്കാന്‍ സര്‍ക്കാര്‍ കൊണ്ടുപിടിച്ചു ശ്രമിക്കുന്നതിനിടെയാണ് ക്ഷണിച്ചുവരുത്തിയ മുഖ്യാതിഥി ഭഗവത്ഗീത പഠിപ്പിക്കണമെന്ന് നിര്‍ദേശിച്ചത്. പ്രസംഗിക്കാന്‍ ക്ഷണിച്ച ഉടന്‍ കുട്ടികള്‍ക്ക് ശിശുദിനാശംസകള്‍ നേര്‍ന്ന വിജയലക്ഷ്മി തനിക്ക് ഒരു നിര്‍ദേശം മുന്നോട്ടുവയ്‌ക്കാനുണ്ടെന്ന മുഖവുരയോടെയാണ് ഇക്കാര്യംപറഞ്ഞത്.
















