ന്യൂദൽഹി: ബീഹാറിലെ ഈ വമ്പൻ വിജയം ബംഗാളിലെ ബിജെപിയുടെ വിജയത്തിന്റെ വാതിൽ തുറന്നുനൽകിയിരിക്കുകയാണ്. ബംഗാളിലെ ജനതയോട് ഞാൻ പറയുകയാണ്, നമുക്ക് ഒന്നിച്ചുനിന്ന് ബംഗാളിലെ കാട്ടു ഭരണം അവസാനിപ്പിക്കാം, ആവേശ ഭരിതരായ ജനതയുടെ ജയ് മോദി വിളികൾക്കിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പാർട്ടി ആ്സ്ഥാനത്ത് ബിജെപി തെരഞ്ഞെടുപ്പു വിജയം ആഘോഷിക്കാൻ ഒന്നിച്ച ബിജെപി പ്രവർത്തകരെ അഭി സംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

പുതിയ യാത്രയുടെ തുടക്കം. ബീഹാറിലെ ഈ വിജയം നമ്മുടെ തോളിൽ ഭാരം കൂട്ടുന്നു. ബീഹാർ അടുത്ത അഞ്ചുവർഷത്തിൽ കൂടുതൽ വികസനം വരും. തൊഴിൽ കൂടും. തൊഴിൽ അവസരങ്ങൾ വർദ്ധിക്കും. ബീഹാർ നിങ്ങളെ സ്വാഗതം ചെയ്യാൻ തയാർ. ബീഹാർ വാസികൾക്ക് ഈ അവസരം വിനിയോഗിക്കാൻ ഏറ്റവും പറ്റിയ അവസരമാണ്.
നിങ്ങൾ അർപ്പിച്ച വിശ്വാസം എന്റെ പ്രാണനാണ്.
ബീഹാറിലെ അമ്മമാരേ, ബീഹാറിലെ കർഷകരേ, ബീഹാറിലെ ജനങ്ങളെ നിങ്ങളുടെ ആഗ്രഹം എന്റെ പ്രതിജ്ഞയാണ്. യുവാക്കളെ നിങ്ങളുടെ പ്രതീക്ഷ എന്റെ ഉത്തരവാദിത്വമാണ്. മോദി പറഞ്ഞു.
– കെട്ട സർക്കാർ’ തിരിച്ചുവരാതിരിക്കാൻ റെക്കോർഡ് പോളിംഗ് നടത്തണമെന്ന തന്റെ ആഹ്വാനത്തിന് ബീഹാർ മറുപടി നൽകിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
– ബീഹാർ തെരഞ്ഞെടുപ്പിൽ എൻഡിഎയുടെ വിജയത്തിനുശേഷം തന്റെ പ്രസംഗം ആരംഭിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, ‘ജയ് ഛഢി മായക്ക് ജയ്‌വിളിച്ചു. ഛഠി പൂജയെ നാടകം എന്നു വിളിച്ചവരാണ് അവർ.
– ബീഹാറിലെ ജനങ്ങൾ ശരിക്കും ഒരു കൊടുങ്കാറ്റ് സൃഷ്ടിച്ചു.’
– എസ്ഐആറിനെക്കുറിച്ചുള്ള ഇന്ത്യാ ബ്ലോക്കിന്റെ തെറ്റായ വിവരങ്ങൾ ജനങ്ങൾ നിരസിച്ചു. ബിഹാറിലെ ജനങ്ങൾ വോട്ടർ പട്ടിക ശുദ്ധീകരിക്കുന്നതിനെ പിന്തുണയ്‌ക്കുന്നു.
– രാജ്യത്തെ ഏറ്റവും വലിയ യുവജനസംഖ്യകളിലൊന്നാണ് ബീഹാർ, എല്ലാ മതങ്ങൾക്കും ജാതികൾക്കും അതീതമായി അവർ ജീവിക്കുന്നുണ്ടെന്നും, അവരുടെ അഭിലാഷങ്ങളും സ്വപ്നങ്ങളും ജംഗിൾ രാജ് കാലഘട്ടത്തിലെ പഴയ വർഗീയ എന്റെ രാഷ്‌ട്രീയത്തെ പൊളിച്ചുമാറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















