ന്യൂദല്‍ഹി: ഭാരതത്തിന്റെ ചീറ്റ സംരക്ഷണ പദ്ധതിയിലേക്ക് ബോട്‌സ്വാന എട്ട് ചീറ്റപ്പുലികളെ നല്‍കും. ബോട്‌സ്വാനയില്‍ നടന്ന ചടങ്ങില്‍ രാഷ്‌ട്രപതി ദൗപദി മുര്‍മുവും ബോട്‌സ്വാന പ്രസിഡന്റ് അഡ്വ. ഡൂമ ഗിഡിയോണ്‍ ബോക്കോയും ഭാരതത്തിനു നല്‍കാനുള്ളവയെ ക്വാറന്റൈന്‍ മേഖലയില്‍ തുറന്നുവിടുന്നതിന് വെര്‍ച്വലായി സാക്ഷ്യം വഹിച്ചു.
ഭാരത- ബോട്‌സ്വാന ബന്ധത്തില്‍ പുതിയ അധ്യായത്തിനാണ് ഇത് തുടക്കം കുറിച്ചത്. വിദഗ്ധര്‍ ഭാരത കാലാവസ്ഥക്ക് അനുസരിച്ച് തയാറാക്കിയ ക്വാറന്റൈന്‍ മേഖലയില്‍ കഴിയുന്ന ഇവ അതുമായി ഇണങ്ങിക്കഴിയുമ്പോള്‍ ഭാരതത്തിലേക്ക് കൊണ്ടുവന്ന് വനത്തില്‍ തുറന്നുവിടും.














