പാട്ന : 2025 ലെ ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ആരംഭിച്ചു കഴിഞ്ഞു. വൈകുന്നേരത്തോടെ ഫലം പുറത്ത് വരുമെന്നാണ് കരുതുന്നത്. വോട്ടെണ്ണലിന്റെ ആദ്യ വേളകളിൽ തന്നെ എൻഡിഎ സഖ്യത്തിനാണ് മേൽക്കോയ്‌മ കാണുന്നത്.
ബിജെപി 58 ഇടങ്ങളിലും ജെഡിയു 49 ലീഡ് ചെയ്യുന്നുണ്ട്. മഹാസഖ്യത്തിൽ കോൺഗ്രസ് ഏഴിടത്തും ആർജെഡി 58 ഇടങ്ങളിലുമാണ് ലീഡ് ചെയ്യുന്നത്. ഏവരും ഉറ്റുനോക്കുന്ന രഘോപുർ മണ്ഡലത്തിൽ തേജസ്വി യാദവും ബിജെപിയുടെ സതീഷ് കുമാറും തമ്മിൽ കടുത്ത മത്സരമാണ് നടക്കുന്നത്.
















