പത്തനംതിട്ട: വെര്‍ച്വല്‍ അറസ്റ്റ് എന്ന് ഭയപ്പെടുത്തി വയോധികനില്‍ നിന്ന്
45 ലക്ഷം രൂപ തട്ടാനുള്ള ശ്രമം ഫെഡറല്‍ ബാങ്ക് അധികൃതര്‍ പൊളിച്ചു. പത്തനംതിട്ട കിടങ്ങന്നൂര്‍ ഫെഡറല്‍ ബാങ്ക് അധികൃതരാണ് തട്ടിപ്പ് പൊളിച്ചത്.
മകനെ കേസില്‍ കുടുക്കാതിരിക്കാന്‍ പണം നല്‍കണമെന്നായിരുന്നു തട്ടിപ്പ് സംഘം വയോധികനോട് ആവശ്യപ്പെട്ടത്. ഇതോടെ ബാങ്കില്‍ എത്തിയ വയോധികന്‍ മുഴുവന്‍ സ്ഥിര നിക്ഷേപവും പിന്‍വലിച്ച് മറ്റൊരു അക്കൗണ്ടില്‍ ഇടാന്‍ ശ്രമിച്ചു.
പണം ഇടാന്‍ വയോധികന്‍ നല്‍കിയ അക്കൗണ്ട് വിവരങ്ങളില്‍ ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നിയതാണ് തട്ടിപ്പ് സംഘത്തിന്റെ പദ്ധതി പൊളിയാന്‍ കാരണം.ബാങ്ക് ഇടപെട്ട് തട്ടിപ്പ് സംഘത്തിന്റെ വിവരങ്ങള്‍ സൈബര്‍ സെല്ലിന് കൈമാറുകയായിരുന്നു.
















