കൊല്ലം: തദ്ദേശ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിനായി കോണ്‍ഗ്രസ് രൂപീകരിച്ച കോര്‍ കമ്മിറ്റിയില്‍ നിന്ന് എസ് സി, എസ് ടി വിഭാഗങ്ങളെ ഒഴിവാക്കിയെന്ന ആരോപണവുമായി കൊടിക്കുന്നില്‍ സുരേഷ് എം പി.കെപിസിസി പ്രസിഡന്റിനോട് പറഞ്ഞിട്ടും നടപടിയുണ്ടായില്ലെന്നും കൊടിക്കുന്നില്‍ സുരേഷ് കുറ്റപ്പെടുത്തി. ഇത് ഗുരുതര അനീതിയും വിവേചനവുമാണെന്ന് അദ്ദേഹം ആരോപിച്ചു
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രൂപീകരിക്കുന്ന കമ്മിറ്റികളില്‍ എസ് സി, എസ് ടി പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് കെപിസിസിയും ഹൈക്കമാര്‍ഡും നിര്‍ദേശിച്ചിട്ടുണ്ട്. അത് തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോര്‍ കമ്മിറ്റി രൂപീകരിച്ചപ്പോള്‍ പാലിച്ചില്ല. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന യോഗത്തില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ ഇക്കാര്യം കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനോട് സൂചിപ്പിച്ചിരുന്നു. താഴെത്തട്ടിലുള്ള കമ്മിറ്റികളോട് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കാമെന്ന് സണ്ണി ജോസഫ് പറഞ്ഞെങ്കിലും അത് നടപ്പില്‍ വന്നിട്ടില്ലെന്ന് കൊടിക്കുന്നില്‍ വിമര്‍ശിച്ചു.
കോര്‍ കമ്മിറ്റികളില്‍ എസ് സി, എസ് ടി പ്രാതിനിധ്യം ഉറപ്പാക്കണമെന്നും സാമൂഹ്യഘടന അങ്ങനെയാണെന്നും ചൂണ്ടിക്കാട്ടിയും വിഷയത്തില്‍ ഇടപെടണമെന്നും ആശ്യപ്പെട്ട് കേരളത്തിന്റെ ചുമതലയുള്ള ദീപാദാസ് മുന്‍ഷിക്ക് കൊടിക്കുന്നില്‍ കത്തയച്ചു.
















