ആലപ്പുഴ: ഒരു ഇടവേളയ്‌ക്കു ശേഷം ആലപ്പുഴയില്‍ മുണ്ടിനീര് രോഗം വ്യാപിക്കുന്നതായി ആശങ്ക. മണ്ണഞ്ചേരി ഗ്രാമ പഞ്ചായത്തിലെ അല്‍ ഹിദായ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ യു കെ ജി സെക്ഷനുകളില്‍ മുണ്ടിനീര് രോഗം സ്ഥിരീകരിച്ചതിനാല്‍ എല്‍ കെ ജി , യു കെ ജി സെക്ഷനുകള്‍ക്ക് 21 ദിവസം അവധി നല്‍കി ജില്ലാ കളക്ടര്‍ ഉത്തരവായി. കൂടുതല്‍ കുട്ടികളിലേയ്‌ക്ക് രോഗം വ്യാപിക്കാതിരിക്കാനാണ് ഈ നടപടി.
വിദ്യാലയങ്ങളില്‍ മുണ്ടിനീര് പടര്‍ന്നു പിടിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികള്‍ ആരോഗ്യവകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ചേര്‍ന്ന് നടത്തണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചു.
















