ആലപ്പുഴ: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി ബി.എല്‍.ഓമാരുടെ എന്യൂമറേഷന്‍ ഫോം വിതരണം മന്ദഗതിയിലാണെന്ന് ആക്‌ഷേപമുയര്‍ന്ന ജില്ലയുടെ തെക്കന്‍ ഭാഗങ്ങളിലെ ബൂത്തുകളില്‍ ജില്ല കളക്ടര്‍ അലക്‌സ് വര്‍ഗീസ് മിന്നല്‍ പരിശോധന നടത്തി. ഹരിപ്പാട്, കുമാരപുരം, മുതുകുളം, പത്തിയൂര്‍, ചെട്ടികുളങ്ങര പഞ്ചായത്തുകളിലെ ചില ബൂത്തുകളാണ് കളക്ടര്‍ രാത്രി വൈകിയും പരിശോധന തുടര്‍ന്നത്. ഫോം വിതരണം വേഗത്തിലാക്കാനും എത്രയും വേഗം നൂറുശതമാനം ആക്കാനും ഉദ്യോഗസ്ഥര്‍ക്കും ബി.എല്‍.ഓ മാര്‍ക്കും കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. വരും ദിവസങ്ങളിലും ഫോം വിതരണത്തിന്റെ പുരോഗതി വിലയിരുത്തുന്നതിന്റെ ഭാഗമായി പരിശോധന തുടരുമെന്നും ജില്ല കളക്ടര്‍ അറിയിച്ചു.
















