തിരുവനന്തപുരം: പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം 2021 മുതല്‍ 2025 വരെ സംസ്ഥാനത്ത് 32,236 പട്ടികജാതി പട്ടികവിഭാഗക്കാര്‍ക്ക് വീടുകള്‍ ലഭിച്ചെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട് പറഞ്ഞു.
പിഎംഎവൈ ഗ്രാമീണ്‍ പദ്ധതി പ്രകാരം 16,586 പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്കും പിഎംഎവൈ നഗര പദ്ധതി പ്രകാരം 15,650 പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്കുമാണ് വീടുകള്‍ കിട്ടിയത്. വിവരാവകാശ നിയമപ്രകാരം ഷാജുമോന് ലഭിച്ച മറുപടിയിലാണ് കണക്കുകള്‍ ലഭ്യമായത്.
തിരുവനന്തപുരം ജില്ലയില്‍ 5632 വീടുകളും പാലക്കാട് 4602 വീടുകളും മലപ്പുറത്ത് 4256 വീടുകളും തൃശൂര്‍, കൊല്ലം ജില്ലകളില്‍ 3682 വീടുകളും എറണാകുളത്ത് 1885 വീടുകളും പത്തനംതിട്ടയില്‍ 1641 വീടുകളും ആലപ്പുഴയില്‍ 1513 വീടുകളുമാണ് പട്ടികജാതിക്കാര്‍ക്ക് ലഭിച്ചത്.
കേരളത്തിലെ പട്ടികജാതി കുടുംബങ്ങള്‍ക്ക് വീട് എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കിയ നരേന്ദ്രമോദി സര്‍ക്കാരിനെ ബിജെപി പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട് അഭിനന്ദിച്ചു. മോദി സര്‍ക്കാരിന്റെ ഭരണം രാജ്യത്തെ പട്ടികജാതി സമൂഹത്തിന്റെ സുവര്‍ണ കാലഘട്ടമാണ്. ഇടതു സര്‍ക്കാര്‍ നടപ്പിലാക്കിയ ലൈഫ് ഭവന പദ്ധതി പൂര്‍ണമായും സ്തംഭനാവസ്ഥയിലാണ്. സംസ്ഥാന സര്‍ക്കാരിന്റെ ഉറപ്പ് വിശ്വസിച്ചുള്ള വീടുകള്‍ പൊളിച്ചു കളഞ്ഞ പട്ടികജാതിക്കാരുടെ വീട് നിര്‍മാണം പൂര്‍ത്തീകരിക്കാതെ കിടക്കുകയാണെന്നും ഷാജുമോന്‍ പറഞ്ഞു.













