പട്ന: പടിഞ്ഞാറന്‍ ചമ്പാരന്‍ ജില്ലയിലെ മണ്ഡലമായ ബെട്ടിയയില്‍ ഇക്കുറി ആര് ജയിക്കുമെന്നതില്‍ സംശയം വേണ്ട. ബിജെപിയുടെ പരിചയസമ്പന്നയായ ഈ മന്ത്രി ഇവിടെ വന്‍ഭൂരിപക്ഷത്തില്‍ ജയിച്ച് കയറും. . ബെട്ടിയയില്‍ നിന്നും മത്സരിക്കുന്ന രേണുദേവിയെ ആര്‍ക്കും പരിചയപ്പെടുത്തേണ്ട കാര്യമില്ല. 2020ല്‍ വിജയിച്ച ഇവര്‍ ബീഹാറിലെ മൃഗ-മത്സ്യ വിഭവ മന്ത്രിയായിരുന്നു. നോനിയ എന്ന അതീവ പിന്നാക്ക ജാതിയില്‍പ്പെട്ടവരാണ് രേണു ദേവി.
മന്ത്രിയായിരുന്ന കാലത്തെ ഇവരുടെ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധേയമായിരുന്നു. രാഹുല്‍ ഗാന്ധി മീന്‍പിടിക്കാന്‍ എടുത്തുചാടിയ ബെഗുസെരായി മീന്‍ വളര്‍ത്തല്‍ പ്രദേശമുള്‍പ്പെടെ ബീഹാറിന്റെ മത്സ്യസമ്പത്ത് വളര്‍ത്തുന്നതില്‍ രേണുദേവി പങ്കുവഹിച്ചിട്ടുണ്ട്.
വടക്കുകിഴക്കന്‍ ബീഹാറിന്റെ ഭാഗമായ ചമ്പാരന്‍ പ്രദേശത്ത് കിടക്കുന്ന ബെട്ടിയ മണ്ഡലത്തില്‍ നിന്നും നാല് തവണ എംഎല്‍എ ആയിട്ടുണ്ട് രേണുദേവി. ബിജെപിയുടെ ദേശീയ വൈസ് പ്രസിഡന്‍റായി പ്രവര്‍ത്തിച്ച അനുഭവപരിചമുള്ള ഈ ദേശീയ നേതാവ് കഴിഞ്ഞ നിയമസഭാ വിജയത്തിന് ശേഷം രണ്ട് വര്‍ഷക്കാലം ബീഹാറിന്റെ ഉപമുഖ്യമന്ത്രിയായിരുന്നു. 2020മുതല്‍ 2022 വരെ ബീഹാറിന്റെ ഏഴാമത്തെ ഉപമുഖ്യമന്ത്രിയായിരുന്നു. ബീഹാറിലെ അഞ്ചാമത്തെ വനിതാ ഉപമുഖ്യമന്ത്രിയുമാണ്. വീണ്ടും ഇവര്‍ വിജയിക്കുമെന്ന് തന്നെയാണ് എക്സിറ്റ് പോളുകള്‍ സൂചിപ്പിക്കുന്നു.
വിശ്വഹിന്ദുപരിഷത്തിന്റെ ഭാഗമായ ദുര്‍ഗ്ഗാവാഹിനിയുടെ സജീവപ്രവര്‍ത്തകയായിരുന്നു. പിന്നീട് മഹിളാമോര്‍ച്ചയുടെ സജീവപ്രവര്‍ത്തകയായി. സംഘപരിവാര്‍ പ്രവര്‍ത്തനങ്ങളിലൂടെയാണ് നേതാവായി ഉയര്‍ന്നത്. .
















